Latest News

ഭര്‍തൃമതിയെ മയക്കി കിടത്തി പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്

പയ്യന്നൂര്‍: മയക്കി കിടത്തി പീഡിപ്പിക്കുകയും പിന്നീട് നഗ്‌നചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്തുമെന്നുള്ള ഭര്‍തൃമതിയുടെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.[www.malabarflash.com]

കടന്നപ്പള്ളി സ്വദേശിനി മുപ്പത്തിനാലുകാരിയായ ഭര്‍തൃമതി പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് പയ്യന്നൂര്‍ പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചത്.കാങ്കോല്‍ കളരിക്ക് സമീപം താമസിക്കുന്ന വി നന്ദകുമാറിനെ (40) തിരെയാണ് പോലീസ് കേസെടുത്തത്. 

2016 ലാണ് സംഭവത്തിന്റെ തുടക്കം. പയ്യന്നൂരിലെ ഒരു സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു ഭര്‍തൃമതി. ഇതിനിടയിലാണ് നന്ദകുമാര്‍ ഭര്‍തൃമതിയുമായി പരിചയപ്പെടുന്നത്. പിന്നീട് തന്റെ ഉടമസ്ഥതയില്‍ കണ്ടോത്ത് സ്ഥാപനമുണ്ടെന്നും അവിടെ ജോലി തരാമെന്നും പറഞ്ഞ് ഭര്‍തൃമതിയെ കൂട്ടികൊണ്ടുപോവുകയും ജോലി ശരിയാക്കി കൊടുക്കുകയും ചെയ്തു. ഇതിന് ശേഷം മറ്റൊരു സ്ഥാപനം തുടങ്ങാന്‍ യുവതിയെയും ഭര്‍ത്താവിനെയും നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും പാര്‍ട്ണര്‍ഷിപ്പ് എടുപ്പിക്കുകയും പിന്നീട് സ്ഥാപനത്തിന്റെ ആവശ്യത്തിനെന്നും പറഞ്ഞ് ഭര്‍തൃമതിയെയും കൂട്ടി നന്ദകുമാര്‍ നാഗ്പൂരിലേക്ക് പോയി. അവിടെ വെച്ചാണ് പീഡനം നടന്നതെന്നാണ് പരാതി. 

ഇവിടെ ഒരു മുറിയില്‍ താമസിപ്പിച്ച് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കുകയും പിന്നീട് മയക്കി കിടത്തി പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തകയും ചെയ്തുവത്രേ.
പിന്നീട് ഈ നഗ്‌നചിത്രങ്ങള്‍ കാട്ടിയും പീഡിപ്പിക്കാന്‍ തുടങ്ങുകയും ബ്ലാക്ക് മെയിലും തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടയിലാണ് പണവും ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയത്. 

ഇതേ തുടര്‍ന്ന് ഭര്‍ത്താവിന്റെ പേരിലുള്ള സ്വത്ത് മറ്റൊരാളെ ഭര്‍ത്താവായി ചൂണ്ടിക്കാട്ടി പയ്യന്നൂരിലെ ഒരു സഹകരണ ബാങ്കില്‍ പണയം വെച്ച് 45 ലക്ഷം രൂപ വായ്പയെടുത്ത് നന്ദകുമാറിന് നല്‍കിയതെന്നുമാണ് ഭര്‍തൃമതി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.