പയ്യന്നൂര്‍: വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചാര്‍ജ് ചെയ്ത തട്ടിപ്പ് കേസില്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷം വിധി പറഞ്ഞ കോടതി പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.[www.malabarflash.com]
തിരുമേനി സ്വദേശി സി കെ ജോണി, പഴയങ്ങാടി സ്വദേശിയും പയ്യന്നൂര്‍ ലാന്റ് ട്രിബ്യൂണല്‍ മുന്‍ ജീവനക്കാരനുമായ കല്ലേന്‍ കൃഷ്ണന്‍ എന്നീ പ്രതികളെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്.
1998-2005 കാലയളവില്‍ സ്ഥലത്തിന്റെ വ്യാജ പട്ടയം ലാന്റ് ട്രിബ്യൂണല്‍ ഉദ്യോഗസ്ഥനായിരുന്ന കല്ലേന്‍ കൃഷ്ണന്റെ സഹായത്തോടെ ഒന്നാം പ്രതി ജോണി ഉണ്ടാക്കുകയും പിന്നീട് ഇതു വെച്ച് കെ എസ് എഫ് ഇ, ജില്ലാ ബേങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നീ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഇരുപത് ലക്ഷം രൂപയോളം വായ്പ എടുത്ത് വഞ്ചിച്ചുവെന്നാണ് കേസ്.
വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. നീണ്ട വിചാരണക്കൊടുവില്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള വിധിയുണ്ടായത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ: ടി വി മധുസൂദനന്‍ കോടതിയില്‍ ഹാജരായി.
No comments:
Post a Comment