Latest News

മദ്യപിച്ച് ഹോസ്റ്റലിലെത്തി, കേന്ദ്ര സര്‍വകലാശാലാ ഹോസ്റ്റലില്‍ നിന്ന് നാലുവിദ്യാര്‍ഥികളെ പുറത്താക്കി

കാഞ്ഞങ്ങാട്: അച്ചടക്കം പാലിച്ചില്ലെന്ന കാരണത്താല്‍ കേന്ദ്ര സര്‍വകലാശാലാ ഹോസ്റ്റലില്‍നിന്ന് നാലു വിദ്യാര്‍ഥികളെ പുറത്താക്കി. തീര്‍ത്തും അച്ചടക്കരഹിതമായി പെരുമാറിയെന്നാണ് സര്‍വകലാശാലാ അധികൃതരുടെ വിശദീകരണം.[www.malabarflash.com]

അര്‍ധരാത്രി മദ്യപിച്ച് ഹോസ്റ്റലിലെത്തിയെന്നും ഹോസ്റ്റലിനകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നതിനാല്‍ അനാവശ്യ ചുമരെഴുത്ത് നടത്തിയെന്നും അധികൃതര്‍ പറഞ്ഞു. ഇതിനെല്ലാം കൃത്യമായ തെളിവുണ്ട്. എല്ലാം സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. പുറത്താക്കപ്പെട്ടവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറായില്ല. മുന്നറിയിപ്പ് നല്‍കാതെ പുറത്താക്കിയത് തെറ്റാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍, ഇത്തരത്തില്‍ ശക്തമായ തെളിവുള്ളപ്പോള്‍ മെമ്മോ കൊടുക്കേണ്ടതില്ലെന്ന് രജിസ്ട്രാര്‍ ഡോ. എ.രാധാകൃഷ്ണന്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.