Latest News

മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണു: ഒരാള്‍ക്ക് പരിക്ക്

മക്ക:ലോക മുസ്ലിംങ്ങളുടെ പുണൃ നഗരമായ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിര്‍മാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ക്രെയിനിന്റെ കൈ തകര്‍ന്നുവീണു.  ഇതേതുടര്‍ന്ന് ക്രെയിന്‍ ഓപ്പറേറ്റര്‍ക്ക് പരിക്കേറ്റതായി മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. പരിക്ക് സാരമുള്ളതല്ല. എന്നാല്‍ തീര്‍ത്ഥാടകര്‍ക്കാര്‍ക്കും പരിക്കില്ല. ഞായറാഴ്ച സന്ധൃക്കാണ് സംഭവം[www.malabarflash.com]

നമസ്‌കാരം നടക്കുന്നിടത്തോ ഉംറ കര്‍മം നിര്‍വഹിക്കുന്ന ഭാഗത്തോ അല്ലായിരുന്നു ക്രെയിനിന്റെ കൈ തകര്‍ന്നു വീണത്. അതുകൊണ്ട്തന്നെ മറ്റാര്‍ക്കും വലിയ അതൃാഹിതമൊന്നും സംഭവിച്ചില്ലെന്ന് മക്ക ഗവര്‍ണറേറ്റ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഗവര്‍ണറേറ്റ് ഉത്തവിട്ടിട്ടുണ്ട്.

2015 സെപ്റ്റംബര്‍ 11ന് മക്കയിലെ ഹറമില്‍ ക്രെയിന്‍ തകര്‍ന്നുവീണ് 108 പേര്‍ മരിക്കുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്നത്തെ അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും സൗദി ഗവണ്‍മെന്റ് നഷ്ടപരിഹാരം നല്‍കിയിരുന്നു. അന്നത്തെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ കുറ്റവിമുക്തരാക്കികൊണ്ട് 2017 സെപ്റ്റംബര്‍ 30ന് മക്ക ക്രിമിനല്‍ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ ഓര്‍മ്മ വിട്ടുമാറും മുമ്പാണ് സമാനരീതിയില്‍ വീണ്ടും ക്രെയിന്‍ അപകടം നടന്നിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.