ചെറുപുഴ: ഭാര്യവീട്ടില്‍ അതിക്രമിച്ചുകയറി വീടിനുള്ളില്‍ സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം തൂങ്ങിമരിച്ചു. പാടിയോട്ടുചാല്‍ വങ്ങാട്ടെ മരംവെട്ട് തൊഴിലാളി കുന്നുംപുറത്ത് അപ്പച്ചനാ (56) ണു ജീവനൊടുക്കിയത്. [www.malabarflash.com]
പാടിയോട്ടുചാല്‍ ഏച്ചിലാംപാറയില് ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. കുടുംബകലഹത്തെ തുടര്‍ന്ന് അപ്പച്ചന്റെ ഭാര്യ മോളിയും മക്കളും ഏച്ചിലാംപാറയിലെ മോളിയുടെ തറവാട്ടിലാണ് കുറച്ചുനാളായി താമസിക്കുന്നത്.
തിങ്കളാഴ്ച രാവിലെ വീട്ടുകാര്‍ ഉറക്കമുണര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ വരാന്തയില്‍ മറഞ്ഞിരിക്കുകയായിരുന്ന അപ്പച്ചന് വീട്ടിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നുവെന്നു പറയുന്നു. ഇയാൾ വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. അക്രമം തടയാന്‍ ശ്രമിച്ച മക്കളായ ആല്ബിൻ, എബിൻ എന്നിവർക്ക് മർദനമേറ്റു. മോളിയുടെ മാതാപിതാക്കളായ തോമസ്, അച്ചാമ്മ എന്നിവര്‍ക്കും പരിക്കേറ്റു.
ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ഇയാള്‍ കൈയിൽ കരുതിയിരുന്ന മൊട്ടുസൂചി പാക്കറ്റ് മുറിയില്‍ വിതറുകയും മുറികളിലെല്ലാം പെട്രോള്‍ തളിക്കുകയും ചെയ്തു. പാറമടകളില്‍ ഉപയോഗിക്കുന്ന ഡിറ്റനേറ്റര്‍ കാട്ടി നാട്ടുകാരെ ഭയപ്പെടുത്തുകയും കൈയിലുണ്ടായിരുന്ന പടക്കം മുറിക്കുള്ളിലിട്ട് പൊട്ടിക്കുകയും ചെയ്തു.
വീട്ടിലുണ്ടായിരുന്നവര്‍ ഭയന്ന് പുറത്തേക്കോടിയതോടെ ഇയാള്‍ വാതിലുകളും ജനാലകളും അടച്ചു താഴിട്ടു. നാട്ടുകാര്‍ ചെറുപുഴ പോലീസില്‍ വിവരമറിയിച്ചെങ്കിലും സബ് ഇന്‍സ്പെക്ടര്‍ സ്ഥലത്തുണ്ടായിരുന്നില്ല. അരമണിക്കൂര്‍ നേരം പോലീസിനെ കാത്തിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.

പിന്നീട് വീടിനുള്ളില്‍നിന്നും ശബ്ദമൊന്നും കേള്‍ക്കാതായതോടെ നാട്ടുകാർ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോള്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ അപ്പച്ചനെ കണ്ടെത്തുകയായിരുന്നു.
ചെറുപുഴ പോലീസ് വിവരം കൈമാറിയതനുസരിച്ച് പെരിങ്ങോം എസ്ഐ മഹേഷ് കെ. നായരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി വീട് സീല്‍ ചെയ്തു. പിന്നീട് കണ്ണൂരില്‍നിന്നും ഫോറന്‍സിക് വിഭാഗമെത്തി സ്ഫോടനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചശേഷമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.

No comments:
Post a Comment