ഉദുമ: ബൈക്കില്‍ ഇന്നോവ കാറിടിച്ചു ഗുരുതരാമയി പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. ഉദുമ കൊറമ്പന്‍ വളപ്പിലെകാശി വിശാലാക്ഷന്‍ (62) ആണ് മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെ ഉദുമ ടൗണിലെ കെ.എസ്.ടി.പി.റോഡിലായിരുന്നു അപകടം. കാസര്‍കോട് ഭാഗത്ത് നിന്നും ബസില്‍ വരികയായിരുന്ന മകളെ ബൈക്കില്‍ കാത്തിരിക്കുകയായിരുന്നു വിശാലാക്ഷനെ മംഗുളൂരു എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന കാഞ്ഞങ്ങാട് സ്വദേിശികള്‍ സഞ്ചിരിച്ച ഇന്നോവ കാര്‍ ഇടിക്കുകയായി രുന്നു.
പരിക്കേററ വിശാലാക്ഷനെ ഉദുമയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗ്ലൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണമെപ്പടുകയിയിരുന്നു.
ഉദുമ കൊറമ്പന്‍ വളപ്പിലെ പരേതരായ കൊട്ടന്റെയും, ചോയിച്ചിയുടെയും മകനാണ്.
ഭാര്യ: ഗീത, മക്കള്‍: നവ്യ , കാവ്യ, രാധിക.മരുമക്കള്‍: അഭിലാഷ് അഴീക്കോട് (ബഹറിന്‍) അര്‍ജുന്‍ (ഏഴിലോട്) ശ്രീധരന്‍ (ഉദുമ നാലാംവാതുക്കല്‍ മര്‍ചന്റ് നേവി)
സഹോദരങ്ങള്‍: വെള്ളച്ചി, അംബുജാക്ഷി (ആറാട്ടുകടവ്) കാശി കുമാരന്‍ (ഉദുമ കൊറമ്പന്‍ വളപ്പ്) ലളിത (എരോല്‍) പരേതരായ ബാലകൃഷ്ണന്‍, സരോജിനി, കുഞ്ഞിക്കണ്ണന്‍.
ശവസംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍
No comments:
Post a Comment