കാഞ്ഞങ്ങാട്: ഒരാഴ്ച മുമ്പ് ദുരൂഹസാഹചര്യത്തില്‍ വിഷം അകത്തുചെന്ന് അവശനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആവിക്കര കൊവ്വല്‍ മുത്തപ്പന്‍ മഠപ്പുരക്ക് സമീപത്തെ വെങ്കിടേഷ്(49) മരണപ്പെട്ടു.[www.malabarflash.com]
കാല്‍മുട്ടുവേദനയ്ക്ക് മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വെങ്കിടേഷ് വിഷം കഴിച്ചത്. സംശയം തോന്നി ഡോക്ടറും നഴ്‌സുമാരും വെങ്കിടേഷിനെ ചോദ്യം ചെയ്തിരുന്നു. താന്‍ വിഷം കഴിച്ചിട്ടില്ലെന്നും വീട്ടുകാര്‍ തനിക്ക് വിഷം തന്നിട്ടുണ്ടോ എന്ന് അറിയില്ലെന്നും വെങ്കിടേഷ് മറുപടി നല്‍കി. ഇതേ തുടര്‍ന്ന് ഡോക്ടര്‍ പോലീസില്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസെത്തി വെങ്കിടേഷിനെ പരിയാരത്തേക്ക് മാറ്റി.
ഡോക്ടറുടെ പരാതിയില്‍ വിഷം കഴിപ്പിച്ചുവെന്നതിന് കേസെടുക്കുകയും വെങ്കിടേഷ് കിടന്ന ആശുപത്രി മുറി പൂട്ടിയിടുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ വസ്ത്രങ്ങള്‍ തവണ വ്യവസ്ഥയില്‍ വില്‍ക്കുകയും പണം പലിശക്ക് കൊടുക്കുകയും ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശിയായ വെങ്കിടേഷിന് അടുത്തകാലത്തായി മാനസീകവിഭ്രാന്തിയുണ്ടായിരുന്നതായും നാട്ടില്‍ പലരോടും താന്‍ മരിക്കുമെന്ന് പറഞ്ഞതായും തെളിഞ്ഞു.
ചികിത്സക്കിടയില്‍ അബോധാവസ്ഥയിലായിരുന്നതിനാല്‍ വെങ്കിടേഷില്‍ നിന്നും പോലീസിന് പിന്നീട് മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: ഉമാമഹേശ്വരി, മക്കള്‍: ശ്രീനിവാസ്, ജ്യോതിക.
No comments:
Post a Comment