Latest News

സിപിഎം നേതാവ് വെട്ടേറ്റു മരിച്ചു; കണ്ണൂരിലും മാഹിയിലും ചൊവ്വാഴ്ച ഹർത്താൽ

മാഹി: പള്ളൂരിൽ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചു. പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാലന്റെ മകൻ ബാബു(45)വാണു കൊല്ലപ്പെട്ടത്. മാഹി നഗരസഭ മുൻ കൗൺസിലറാണ്.[www.malabarflash.com]

തിങ്കളാഴ്ച രാത്രി 9 മണിക്ക് വീട്ടിലേക്ക് പോകും വഴി കോയ്യോടും കോറോത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അക്രമണം. മൃതദേഹം തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍

സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും ചൊവ്വാഴ്ച സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹര്‍ത്താൽ. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സംഭവത്തിനു പിന്നാലെ ന്യൂ മാഹിയിൽ ആർഎസ്എസ്–സിപിഎം സംഘർഷത്തിൽ ആർഎസ്എ നേതാവ് ഷമേജ് പറമ്പത്തിനു വെട്ടേറ്റു. മാഹി കലാഗ്രാമത്തിനടുത്തു വച്ചാണ് ഒാട്ടോറിക്ഷ ഡ്രൈവറായ ഷനേജിനു വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷനേജിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷനേജിന്റെ പരുക്കുകൾ ഗുരുതരമാണ്.

മാഹി ലോക്കൽ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ബാബു. ആറു മാസം മുൻപു ബാബുവിന്റെ വീടിനു നേരെ ബോംബാക്രമണമുണ്ടായിരുന്നു. ആർഎസ്എസ് ആണ് കൊലപാതകത്തിനു പിന്നിലെന്നു സിപിഎം ആരോപിച്ചു. 

സമാധാനം നിലനിന്നിരുന്ന കണ്ണൂരിൽ ആർഎസ്എസ് കൊലക്കത്തി താഴെവയ്ക്കാൻ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് ഇതിലൂടെ നടത്തിയിരിക്കുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.