മുംബൈ: ഇൻഡിഗോ, എയർ ഡെക്കാൻ വിമാനങ്ങൾ ആകാശത്ത് അപകടകരമായ രീതിയിൽ അടുത്തുവന്നു. മുന്നറിയിപ്പ് സ്വീകരിച്ച് വൈമാനികർ ഉണർന്നു പ്രവർത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.[www.malabarflash.com]
ഈ മാസം രണ്ടിന് ബംഗ്ലാദേശ് ആകാശത്തായിരുന്നു സംഭവം. അഗർത്തലയിൽനിന്നു കോൽക്കത്തയിലേക്കു പോയ ഇൻഡിഗോ എയർലൈൻസ് വിമാനവും കോൽക്കത്തയിൽനിന്ന് അഗർത്തലയിലേക്കു പോയ എയർ ഡെക്കാൻ വിമാനവുമാണു കൂട്ടിയിടിയുടെ വക്കിലെത്തിയത്.

നിർബന്ധിത അകല പരിധി പിന്നിട്ട് ഇരു വിമാനങ്ങളും 700 മീറ്റർ അടുത്തെത്തി. ഇതോടെ വിമാനങ്ങളിലെ ട്രാഫിക് കൊളിഷൻ അവോയിഡൻസ് എന്ന ഓട്ടോമാറ്റിക് സംവിധാനത്തിൽ മുന്നറിയിപ്പ് ലഭിച്ചു. ഇതോടെ വിമാനങ്ങൾ അകലത്തേക്കു പറത്തുകയായിരുന്നു.
സംഭവം സ്ഥിരീകരിച്ച ഇൻഡിഗോ വക്താവ് വിഷയത്തിൽ അന്വേഷണം നടത്തുകയാണെന്നു വ്യക്തമാക്കി. ദുരന്തത്തിന്റെ വക്കിലെത്തിയ സംഭവത്തിൽ അന്വേഷണം നടക്കുന്നതായി എയർ ഡെക്കാനും സ്ഥിരീകരിച്ചു.

No comments:
Post a Comment