Latest News

ഭർത്താവ് മരിച്ചതറിയാതെ ഭാര്യ 4 ദിവസം മൃതദേഹത്തിന് കാവലിരുന്നു

തളിപ്പറമ്പ്: ഭർത്താവ് മരിച്ചതറിയാതെ ഭാര്യ നാല് ദിവസത്തോളം മൃതദേഹത്തിന് കാവലിരുന്നു. തളിപ്പറമ്പ് പൂക്കോത്ത് തെരുവിൽ താമസിക്കുന്ന മോറാഴ കുട്ടഞ്ചേരി സ്വദേശി പുതിയോന്നൻ ബാലൻ ആണ് മരിച്ചത്. 67 വയസായിരുന്നു.[www.malabarflash.com] 

ബാലൻ വർഷങ്ങളായി പൂക്കോത്ത് തെരുവിൽ ഭാര്യ വീട്ടിലാണ് താമസം. ഭാര്യ കമലാക്ഷി മാനസിക അസ്വാസ്ഥ്യം ഉള്ളയാളാണ്. ഇവർക്ക് കുട്ടികളില്ല. ബാലനെ കഴിഞ്ഞ ഒരാഴ്ചയായി അയൽവാസികൾ വീടിന്‌ പുറത്ത് കാണാറില്ലായിരുന്നു.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കമലാക്ഷിയുടെ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് നാട്ടുകാർ വീട്ടിലെത്തുന്നത്. ഒറ്റമുറി വീടിന്റെ വാതിൽ ഇവർ തുറന്നു നോക്കിയപ്പോഴാണ് അകത്ത് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് ഇൻസ്‌പെക്ടർ കെ.ജെ.വിനോയിയുടെ നേതൃത്വത്തിൽ പോലീസ് എത്തി പരിശോധന നടത്തി.

പരേതരായ പുതിയോന്നൻ കുഞ്ഞമ്പു- വാടി കല്യാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: കണ്ണൻ(സി.പി.ഐ.മോറാഴ ബ്രാഞ്ച് സെക്രട്ടറി), ശങ്കരൻ, ലീല, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞമ്പു.

മൃതദേഹം ഞായറാഴ്ച രാവിലെ ഇൻക്വസ്റ്റ് നടത്തിയ ശേഷം മോറാഴ കൂളിച്ചാൽ ശ്മശാനത്തിൽ സംസ്കരിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.