ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണു നടന്നതെന്നും തൂക്കുസഭയ്ക്കാണു സാധ്യതയെന്നും സർക്കാർ രൂപീകരണത്തിൽ ജനതാദൾ-എസ് നിർണായകമാകുമെന്നും പ്രവചിച്ച് എക്സിറ്റ് പോളുകൾ. ഏഴ് എക്സിറ്റ് പോളുകൾ ബിജെപിക്കു മുൻതൂക്കം പ്രവചിച്ചപ്പോൾ ആറ് എക്സിറ്റ് പോളുകൾ കോണ്‍ഗ്രസിനാണു മുൻതൂക്കം പ്രവചിച്ചിട്ടുള്ളത്.[www.malabarflash.com]
ശനിയാഴ്ച നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 70 ശതമാനം പോളിംഗ്.അന്തിമ കണക്കെടുപ്പില്‍ പോളിംഗ് ശതമാനം ഉയർന്നേക്കാം. 2013ൽ 71.4 ശതമാനമുണ്ടായിരുന്നു. ഒറ്റപ്പെട്ട അക്രമസംഭവങ്ങളൊഴിച്ചാൽ പോളിംഗ് സമാധാനപരമായിരുന്നു. 224 അംഗസഭയിലെ 222 മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്.
ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ നിമിത്തം വോട്ടെടുപ്പു തടസ്സപ്പെട്ട ഹെബ്ബാളിലെ ഒരു പോളിംഗ് ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തും.ഞായാറാഴ്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാകും റീപോളിംഗ്.
അധികാരത്തിലെത്താമെന്ന ആത്മവിശ്വാസം ഇരുമുന്നണികളുടെയും അമരക്കാർ പ്രകടിപ്പിച്ചു.150നു മുകളില്‍ സീറ്റു നേടി അധികാരം പിടിക്കുമെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദിയൂരപ്പ പറഞ്ഞു.
120നു മുകളില്‍ സീറ്റ് ലഭിക്കുമെന്നാണ് കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞത്.
ശനിയാഴ്ച നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 70 ശതമാനം പോളിംഗ്.അന്തിമ കണക്കെടുപ്പില്‍ പോളിംഗ് ശതമാനം ഉയർന്നേക്കാം. 2013ൽ 71.4 ശതമാനമുണ്ടായിരുന്നു. ഒറ്റപ്പെട്ട അക്രമസംഭവങ്ങളൊഴിച്ചാൽ പോളിംഗ് സമാധാനപരമായിരുന്നു. 224 അംഗസഭയിലെ 222 മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്.
ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ നിമിത്തം വോട്ടെടുപ്പു തടസ്സപ്പെട്ട ഹെബ്ബാളിലെ ഒരു പോളിംഗ് ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തും.ഞായാറാഴ്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാകും റീപോളിംഗ്.
അധികാരത്തിലെത്താമെന്ന ആത്മവിശ്വാസം ഇരുമുന്നണികളുടെയും അമരക്കാർ പ്രകടിപ്പിച്ചു.150നു മുകളില്‍ സീറ്റു നേടി അധികാരം പിടിക്കുമെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദിയൂരപ്പ പറഞ്ഞു.
അതിനിടെ, ബി.ശ്രീരാമുലുവിനെതിരെ കൈക്കൂലിയുമായി ബന്ധപ്പെട്ട് വീഡിയോ സഹിതം വാര്‍ത്ത നല്‍കിയതിനു മാധ്യമങ്ങള്ക്കെതിരേ ബിജെപി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു.
No comments:
Post a Comment