കൊല്‍ക്കത്ത: ജഡ്ജിമാരുടെ അഴിമതിയെക്കുറിച്ചുള്ള വിവാദപരാമര്‍ശങ്ങളെത്തുടര്‍ന്ന് കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ മോചിതനായ ജസ്റ്റിസ് കര്‍ണന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു.[www.malabarflash.com]
ആന്റി കറപ്ഷന്‍ ഡൈനമിക് പാര്‍ട്ടി എന്നാണ് പേര്. സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും പാര്‍ട്ടിയുടെ രജ്‌സ്‌ട്രേഷനുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും ജസ്റ്റിസ് കര്‍ണന്‍ അറിയിച്ചു.
പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ വര്‍ഷം തോറും പ്രധാനമന്ത്രിമാരെ മാറ്റും. 2019ല്‍ മുസ്‌ലിം വനിതയെയും തൊട്ടടുത്ത വര്‍ഷം ഉന്നതജാതിയില്‍പെട്ട വനിതയെയും അടുത്ത വര്‍ഷം പിന്നോക്ക ജാതിയില്‍പെട്ട സ്ത്രീയെയും പ്രധാനമന്ത്രി സ്ഥാനത്ത് എത്തിക്കുമെന്ന് ജസ്റ്റിസ് കര്‍ണന്‍ പറഞ്ഞു.
പല തരത്തിലും സ്ത്രീകള്‍ വിവേചനം നേരിടുന്നതിനാലാണ് സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള തീരുമാനമെന്നും കര്‍ണന്‍ വിശദീകരിച്ചു.
ന്യൂന പക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും ദളിതര്‍ക്കെതിരായ അവകാശലംഘനങ്ങള്‍ക്കെതിരെയുമുള്ള പോരാട്ടങ്ങളാണ് പാര്‍ട്ടിയും പ്രധമ പരിഗണനയെന്ന് കര്‍ണന്‍ സൂചിപ്പിച്ചു.
ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും ബംഗാളിലെ പിസിപിഎ നേതാവ് ഛത്രധര്‍ മഹാതോയെയും ഉടന്‍ മോചിപ്പിക്കുക എന്നതാണ് രണ്ടാമത്തെ അജണ്ട എന്നും കര്‍ണന്‍ വ്യക്തമാക്കി.
No comments:
Post a Comment