മുഴപ്പിലങ്ങാട്: എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അര്‍ഷാദ് മഠത്തിന് നേരെ നേരെ അക്രമം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. അക്രമത്തിന് പിന്നില്‍ എസ്ഡിപിഐ ആരോപിച്ചു.[www.malabarflash.com]
അര്‍ഷാദിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ബോംബെറിയുകയുമായിരുന്നു. സാരമായി പരിക്കേറ്റ അര്‍ഷാദിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അര്‍ഷാദ് ജോലി ചെയ്യുന്ന സ്ഥലത്തെത്തിയായിരുന്നു ആക്രമണം.
സംഭവത്തില്‍ പ്രതിഷേധിച്ച് മുഴപ്പിലങ്ങാട് മഠത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് എസ്ഡിപിഐ ധര്‍മടം മണ്ഡലം പ്രസിഡന്റ് പി.പി.മുസ്തഫ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.സി.നിബ്രാസ്, സെക്രട്ടറി മൂസക്കുട്ടി എന്നിവര്‍ നേതൃത്വം നല്കി.


No comments:
Post a Comment