Latest News

പയ്യന്നൂരില്‍ ഏഴു വയസുകാരി ബാലികയെ പീഡിപ്പിച്ച സംഭവം; ചെക്കു നല്‍കി ഒതുക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് തെരയുന്നു

പയ്യന്നൂര്‍ : ഏഴു വയസുകാരി നാടോടി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പയ്യന്നൂര്‍ സ്വദേശയെ പോലീസ് തെരയുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.[www.malabarflash.com]

ഇരുപത്തി രണ്ടു വര്‍ഷത്തോളമായി പയ്യന്നൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപത്ത് ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റു ജീവിക്കുന്ന ഒരു നാടോടി കുടുംബത്തിലെ ബാലികയെയാണ് തട്ടിക്കൊണ്ടുപോയി പീഢിപ്പിക്കാനുള്ള ശ്രമം നടന്നത്.

അച്ഛനുമമ്മയും സഹോദരന്മാരോടുമൊപ്പം കിടന്ന ബാലികയെ പുലര്‍ച്ചയോടെ ബുളളറ്റിലെത്തിയ യുവാവ് വായ പൊത്തിപ്പിടിച്ച് തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവിടെ തന്നെ താമസിക്കുന്ന മറ്റൊരു നാടോടി ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

കുട്ടിയും അയാളും ഒച്ചവെച്ചതോടെ മറ്റുള്ള നാടോടികള്‍ എല്ലാവരും ഉണര്‍ന്ന് യുവാവിലെ പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ധനത്തില്‍ ഇയാളുടെ തലക്ക് പരിക്കേറ്റിരുന്നു.

സംഭവം നടക്കുമ്പോള്‍ തന്നെ നാടോടികളുടെ കൂട്ടത്തിലുളള ഒരാള്‍ വിവരമറിയിച്ചതനുസരിച്ച പോലീസ് സ്ഥലത്തെത്തി യുവാവിനെ ചോദ്യം ചെയ്തു. എന്നാല്‍ വഴിതെറ്റി ഇവിടെ എത്തിയതാണെന്നും ബുളളറ്റില്‍ നിന്നും വീണ് തലക്ക് പരിക്കേറ്റുവെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് രാവിലെ സ്റ്റേഷനിലെത്താനാവശ്യപ്പെട്ട് പോലീസ് യുവാവിനെ വിട്ടയക്കുകയും ചെയ്തു.

അതിനു ശേഷം രാവിലെ യുവാവ് ഒരു വക്കീലിനോടൊപ്പം നാടോടികളെ സമീപിച്ച് പി.ടി ബേബിരാജ് എന്നപേരിലുളള 50000 രൂപയുടെ ചെക്ക് ബാലികയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. സംഭവം പുറത്തു പറയരുതെന്നും ആവശ്യപ്പെട്ടു.

ബാലികയുടെ മുത്തശ്ശി പയ്യന്നൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതി അംഗങ്ങളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. ജാഗ്രതാ സമിതി പ്രവര്‍ത്തകരാണ് കുട്ടിയെയും രക്ഷിതാക്കളെയും പോലീസ് സ്റ്റേഷനിലെത്തിച്ച് പരാതി കൊടുക്കുന്നത്. തുടര്‍ന്ന് പോലീസ് ബാലികയുടെ മൊഴി രേഖപ്പെടുത്തി. യുവാവിന്റെ ഫോട്ടോ ബാലിക തിരിച്ചറിഞ്ഞിട്ടുണ്ട്.

പോലീസ് സ്റ്റേഷനു സമീപത്തു തന്നെ താമസിക്കുന്ന പി.ടി ബേബിരാജ് ആണ് സംഭവത്തിനു പിന്നിലെന്ന് പൊലിസ് പറഞ്ഞു.

ഇയാള്‍ക്ക് കഞ്ചാവു മാഫിയയുമായി ബന്ധമുളളതായും സംശയിക്കുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. ബേബിരാജിനുവേണ്ടിയുളള തെരച്ചില്‍ പോലീസ് ഉര്‍ജ്ജിതമാക്കി.

സംഭവമറിഞ്ഞ് പയ്യന്നൂരിലെ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുളള യുവജന സംഘടനയുടെ പ്രവര്‍ത്തകര്‍ യുവാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.