കാസര്‍കോട്: ഡിഗ്രി വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പാളിനെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. പരവനടുക്കം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കുണ്ടംകുഴി സ്വദേശി രത്നാകരനാ(42)ണ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയത്. [www.malabarflash.com]
ബിബിഎം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഒന്നാം വര്‍ഷ ഡിഗ്രിയുടെ സപ്ലിമെന്റ് പരീക്ഷ എഴുതിയത് പരവനടുക്കം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചായിരുന്നു. ചൊവ്വാഴ്ച പരീക്ഷയ്ക്ക് ഹാജരായപ്പോള്‍ ഹാള്‍ ടിക്കറ്റ് എടുക്കാന്‍ മറന്നിരുന്നു. ഹാള്‍ ടിക്കറ്റ് ബുധനാഴ്ച രാവിലെ കൊണ്ടുവന്ന് കാണിക്കണമെന്ന ഉപാധിയോടെയാണ് പ്രിന്‍സിപ്പല്‍ പരീക്ഷക്കിരുത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടി ഹാള്‍ ടിക്കറ്റുമായി സ്‌കൂളിലെത്തിയത്. പെണ്‍കുട്ടി ഇരുന്ന കസേരയ്ക്കടുത്ത് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വന്നിരിക്കുകയും അനാവശ്യ കാര്യങ്ങള്‍ സംസാരിക്കുകയും കുട്ടിയെ ഉപദ്രവിക്കാന്‍ മുതിരുകയും ചെയ്തതോടെ പെണ്‍കുട്ടി മുറിയില്‍ നിന്നും പുറത്തിറങ്ങി നാട്ടുകാരോട് വിവരം പറഞ്ഞതോടെ സംഘടിച്ചെത്തിയ നാട്ടുകാരുടെ കരുത്ത് പ്രിന്‍സിപ്പാള്‍ അനുഭവിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് പ്രിന്‍സിപ്പള്‍ എസ് ഐ അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രിന്‍സിപ്പാളെ നാട്ടുകാരില്‍ നിന്നും രക്ഷപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. നാട്ടുകാര്‍ കയ്യേറ്റം ചെയ്തതിനാല്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രത്‌നാകരന് പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജുണ്ടായിരുന്നപ്പോള്‍ സാമ്പത്തിക ക്രമക്കേടടക്കം നിരവധി ആരോപണങ്ങള്‍ ഉയരുകയും നടപടിക്ക് വിധേയനാകുകയും ചെയ്തിരുന്നു.
No comments:
Post a Comment