ബംഗളുരു: കർണാടകയിൽ രാഷ്ട്രീയ നാടകം അവസാനഘട്ടത്തിലേക്ക്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ തയാറാണെന്ന് ബി.എസ്.യെദിയൂരപ്പ അറിയിച്ചതായാണ് റിപ്പോർട്ട്.[www.malabarflash.com]
വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് യെദിയൂരപ്പയുടെ രാജിയെന്നാണു സൂചന. യെദിയൂരപ്പ രാജി സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കാണാതായ കോണ്‍ഗ്രസ് എംഎൽഎമാരായ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡയേയും കോണ്‍ഗ്രസ് ബംഗളുരുവിനെ ഹോട്ടലിൽ കണ്ടെത്തിയതോടെയാണ് ബിജെപിയുടെ പ്രതീക്ഷകൾ തകർന്നത്. ആനന്ദ് സിംഗ് ബംഗളൂരുവിലെ ഹോട്ടലിൽനിന്നു നിയമസഭയിലേക്ക് പുറപ്പെട്ടതായാണു റിപ്പോർട്ടുകൾ.
കോണ്‍ഗ്രസിൽനിന്ന് രണ്ട് എംഎൽഎമാരും ഒരു ജെഡിഎസ് എംഎൽഎയും രണ്ട് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുമെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകില്ല. ഇതാണു ബിജെപിയുടെ പ്രതീക്ഷകൾക്കു തിരിച്ചടിയായത്. ബിജെപിക്ക് നിലവിൽ 104 എംഎൽഎമാരുടെ പിന്തുണയാണുളളത്. ഭൂരിപക്ഷത്തിന് 111 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്.

No comments:
Post a Comment