കേരളത്തിൽനിന്നു വരുന്നവരെ കർശന പരിശോധനകൾക്കുശേഷമാണ് തമിഴ്നാട്ടിലേക്കു കടത്തിവിടുന്നത്. ഗോവയിലും സർക്കാർ സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേതുടർന്ന് ടൂർ ഓപ്പറേറ്റർമാർ ഗോവിലേക്കുള്ള യാത്രകൾ കൂട്ടത്തോടെ റദ്ദാക്കുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വൈറസ് ബാധിച്ച് കേരളത്തിൽ ഇതേവരെ 10 പേർ മരിച്ചതായാണു സർക്കാർ കണക്ക്. അതേസമയം, 14 പേർ മരിച്ചിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൈറസ് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞെന്നു ഡൽഹിയിൽനിന്നെത്തിയ സംഘം അവകാശപ്പെട്ടെങ്കിലും പ്രതിരോധ മുന്നറിയിപ്പുകൾ തുടരുകയാണ്.
No comments:
Post a Comment