മുംബൈ: വാട്സ്ആപ്പ് ഗ്രൂപ്പിൽനിന്നും പുറത്താക്കിയതിനു ഗ്രൂപ്പ് അഡ്മിനു മർദനം. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലായിരുന്നു സംഭവം. ചൈതന്യ ശിവാജി ഭോർ (18) എന്ന വിദ്യാർഥിക്കാണ് മർദനം ഏറ്റത്.[www.malabarflash.com]
അഹമ്മദ്നഗറിലെ കാർഷിക കോളജിലെ വിദ്യാർഥിയാണ് ഭോർ. ഇയാൾ കോളജിലെ വിദ്യാർഥികളെ അംഗങ്ങളാക്കി വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. എന്നാൽ കോളജിൽനിന്നുള്ള നിർദേശപ്രകാരം സച്ചിൻ ഗഡക് എന്ന വിദ്യാർഥിയെ ഗ്രൂപ്പിൽനിന്നും ഒഴിവാക്കി.
സംഭവത്തിൽ നിരാശനായ സച്ചിൻ കൂട്ടുകാരുമൊത്ത് കോളജ് കാന്റിനിൽ ഭക്ഷണം കഴിക്കുകയായിരുന്ന ഭോറിനെ ആക്രമിച്ചു. ഗുരുതര പരിക്കേറ്റ ഭോറിനെ സമീപത്തെ ആശുപത്രിയിലും പിന്നീട് പൂനയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം അക്രമികൾ രക്ഷപെട്ടു.

No comments:
Post a Comment