കോതമംഗലം: യുവതിയോട് പ്രേമം മൂത്ത യുവാവും സുഹൃത്തും കാറിലെത്തി തട്ടിക്കൊണ്ടുപോയ ഗള്‍ഫുകാരന്റെ ഭാര്യയെ പോലീസ് പിന്തുടര്ന്ന് പിടികൂടി മോചിപ്പിച്ചു.[www.malabarflash.com]
ഊന്നുകല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവത്തോടനുബന്ധിച്ച് നെല്ലിക്കുഴി കൂട്ടപ്പിള്ളീല് ഷമീര്‍(33)സുഹൃത്ത് കുറ്റിലഞ്ഞി വലിയ വീട്ടില്‍ ജമാല്‍ (33)എന്നിവരെ ഊന്നുകല്‍ എസ് ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെ്തു.
ഭര്‍ത്തൃമതിയായ ആന്യമതസ്ഥയായ യുവതിയുമായി അടുപ്പത്തിലാവുകയും ഭര്‍ത്താവ് ജോലി സ്ഥലത്തുനിന്നും തിരിച്ചെത്തിയപ്പോള്‍ കാമുകിക്ക് മനം മാറ്റമുണ്ടായതോടെയാണ് തട്ടികൊണ്ടു പോകല്‍.
വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയുമായി ഷമീര്‍ രണ്ടുവര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയതോടെ യുവതി ഇയാളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. വിവരം ഷമീറിനെ അറയിച്ചെങ്കിലും പിന്മാറാന് ഇയാള്കൂട്ടാക്കിയില്ല.
ഫോണ്‍ വിളിയും വാട്സാപ് ചാറ്റുമായി ഇയാള്‍ യുവതിയെ ഒപ്പം നിര്‍ത്താന്‍ വീണ്ടും ശ്രമം നടത്തി വന്നിരുന്നു. ഇതേത്തുടര്‍ന്ന് യുവതി ഒരുമാസം മുമ്പ് ഊന്നുകല്‍ പോലീസില്‍ ഇയാള്‍ക്കെതിരെ പരാതിയുമായെത്തി.
ഇനി ഒരിക്കലും ശല്യം ചെയ്യില്ലെന്ന് പറഞ്ഞ് ഇയാള്‍ യുവതിയുടെ കാലുപിടിച്ചു. മനസ്സലിഞ്ഞ് യുവതി പരാതിയില്‍ കേസെടുക്കേണ്ടന്ന് എഴുതി നല്കി സ്ഥലം വിട്ടു.
ഇനി ഒരിക്കലും ശല്യം ചെയ്യില്ലെന്ന് പറഞ്ഞ് ഇയാള്‍ യുവതിയുടെ കാലുപിടിച്ചു. മനസ്സലിഞ്ഞ് യുവതി പരാതിയില്‍ കേസെടുക്കേണ്ടന്ന് എഴുതി നല്കി സ്ഥലം വിട്ടു.
ഇതിന് ശേഷം കഴിഞ്ഞദിവസ യുവാവ് വാട്സാപ്പില്‍ കാണാന്‍ താല്പര്യമുണ്ടെന്ന് യുവതിക്ക് മെസേജ് അയച്ചു. പറ്റില്ലന്ന് യുവതി മറുപിടിയും നല്കി. പിന്നാലെയാണ് യുവതിയും മകളും മാത്രമുള്ള വീട്ടില്‍ ഇയാളും സുഹൃത്തുമെത്തി യുവതിയെ ബലമായി കാറില്‍ക്കയറ്റി സ്ഥലം വിട്ടത്.
ഇയാള്‍ വീട്ടിലെത്തി ബഹളം ഉണ്ടാക്കുന്നതായി യുവതി ഊന്നുകല്‍ പോലീസില്‍ വിളിച്ചറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയുടെ വീട്ടിലേക്കെത്തുന്നതിന് മുമ്പുതന്നെ യുവതിയെയും കയറ്റി ഷമീര്‍ കാറുമായി നേര്യംമംഗലം -കോതമംഗലം പാതവഴി കടന്നിരുന്നു.
കാറ് നേര്യമംഗലം കടന്നതായി വിവരം ലഭിച്ച എസ് ഐ വിവരം സ്റ്റേഷന് ഡ്യൂട്ടിയിലായിരുന്ന പോലീസുകാര്‍ക്ക് കൈമാറി. പിന്നാലെ എസ് ഐ സംഘവും കാറിനെ പിന്തുടര്ന്നു. ഇതിനിടയില്‍ എസ് ഐ യുവതിയുടെ മൊബൈലിലേയ്ക്ക് വിളിച്ചപ്പോള്‍ എടുത്തത് ഷമീറായിരുന്നു. യുവതിയെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ കാറുമായി മുന്നോട്ടു പോകുകയായിരുന്നു.
ഈ സമയം കാര്‍ വരുന്നതും കാത്തുകൊച്ചി -ധനുഷ്കോടി പാതയരികില്‍ പോലീസ് സംഘം കാത്തുനിന്നിരുന്നു. പോലീസിനെക്കണ്ടതോടെ കാറിലിരുന്ന യുവതി 'തട്ടിക്കൊണ്ടുപോകുന്നേ. രക്ഷിക്കണേ' എന്ന് ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെ കാര്യം വ്യക്തമായ പോലീസ് സംഘം വാഹനം തടയുകയും സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു.
തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ വിവരിച്ച് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.
No comments:
Post a Comment