കൊച്ചി: സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു സ്റ്റേഷനിൽ അഭയം തേടിയ കമിതാക്കൾക്ക് ഒടുവിൽ പോലീസ് തുണയായി. കണ്ണൂർ കൊട്ടിയൂർ സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയും കോട്ടയം എരുമേലി സ്വദേശി അനസ് യൂസഫു(24) മാണ് വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കുന്നില്ലെന്നും ജീവനു ഭീഷണിയുണ്ടന്നും പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്.[www.malabarflash.com]
ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണ് ഇരുവരും എറണാകുളം തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിയത്. പിന്നീട് കണ്ണൂർ കേളകം പോലീസിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെത്തിച്ചു മൊഴി രേഖപ്പെടുത്തിയതിനു ശേഷം കോടതിയിൽ ഹാജരാക്കി യുവതിയെ കാമുകനൊപ്പം അയച്ചു.
ഏതാനും ദിവസം മുന്‍പാണു പെണ്‍കുട്ടി യുവാവിനൊപ്പം വീടുവിട്ടിറങ്ങിയത്. തുടർന്നു യുവാവിനു നേരേ ഭീഷണി ഉയർന്നു. ഇതേത്തുടർന്നു കുടുംബസമേതം എറണാകുളം വാഴക്കാലായിൽ താമസിച്ചുവരികയുമായിരുന്നു. ഇതിനിടെയാണു സംരക്ഷണം തേടി കമിതാക്കൾ ഉൾപ്പെടെ കുടുംബം രാത്രി സ്റ്റേഷനിലെത്തിയത്. യുവാവിന്റെ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. മേലുദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷം പെണ്‍കുട്ടിയെയും യുവാവിന്റെ അമ്മയെയും രാത്രിയിൽ സമീപത്തെ ഒരു സ്ഥാപനത്തിൽ താമസിപ്പിച്ചു.
ഇതിനിടെ 26ന് ഉച്ചയ്ക്കു പെൺകുട്ടിയെ തട്ടികൊണ്ടു പോയി എന്ന സിസിടിവി ദൃശ്യങ്ങൾ സഹിതം കുട്ടിയുടെ അമ്മ കേളകം പോലീസിൽ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. പെൺകുട്ടി കാമുകന്റെ സ്വദേശമായ എരുമേലിയിൽ ഉണ്ടെന്ന് അറിഞ്ഞ് അവിടെ എത്തിയ പോലീസ്, വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പോലീസ് സംഘത്തിനൊപ്പം പെണ്‍കുട്ടിയുടെ പിതാവും ചില ബന്ധുക്കളും ഉണ്ടായിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ കമിതാക്കൾ കേളകം പോലീസിനൊപ്പം കണ്ണൂർക്കു മടങ്ങി. യുവാവും യുവതിയും ഒരേ സമുദായത്തിലുള്ളവരാണെങ്കിലും സാന്പത്തിക വിഷയമാണ് എതിർപ്പിനു കാരണമെന്നാണു ലഭിക്കുന്ന വിവരം.

മാതാപിതാക്കൾതന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ഭീഷണിയുണ്ടെന്ന തെറ്റിദ്ധാരണ മൂലമാണ് മാധ്യമങ്ങളുടെ മുമ്പിൽ പറഞ്ഞതെന്നും പെൺകുട്ടി പറഞ്ഞു. കുട്ടിയുടെ രേഖകളും പിതാവ് പെൺകുട്ടിക്കു കൈമാറി.
No comments:
Post a Comment