Latest News

തൊഴിൽ സുരക്ഷിതത്വം: മെയ് മൂന്നിന് സെക്രട്ടറിയേറ്റിലേക്കും കലക്ട്രേറ്റിലേക്കും മാധ്യമ പ്രവർത്തകരുടെ മാർച്ച്

കാസർകോട്: പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി യാഥാർത്ഥ്യമാക്കണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലോക മാധ്യമ ദിനമായ മെയ് മൂന്നിന് കേരള ജേർണലിസ്റ്റ് യൂണിയന്റെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ കലക്ടറേറ്റുകളിലേക്കും മാർച്ചും ധർണയും സംഘടിപ്പിക്കും.[www.malabarflash.com]

കാസർകോട് കളക്ട്രേറ്റ് ഓഫീസ് മാർച്ചും ധർണയും സംസ്ഥാന സെക്രട്ടറി കെ.സി .സ്മിജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.പി. രാഘവൻ അദ്ധ്യക്ഷത വഹിക്കും. 

കണ്ണൂർ കളക്ട്രേറ്റ് മാർച്ചും ധർണയും സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ശ്രീനി ആലക്കോട് ആദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി പ്രകാശൻ പയ്യന്നൂർ സമരസന്ദേശം നൽകും. 

തലസ്ഥാനത്ത് സെക്രട്ടറിയറ്റ് മാർച്ച് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡൻറ് ബാബു തോമസ് സമര സന്ദേശം നടൽകും. 

കൊല്ലത്ത് എം. നൗഷാദ് എം.എൽ.എ, ഐ.ജെ.യു ദേശീയ എക്‌സിക്യൂട്ടീവ് അംഗം യു. വിക്രമൻ, പത്തനംതിട്ടയിൽ വീണ ജോർജ് എം.എൽ.എ, സംസ്ഥാന സെക്രട്ടറി സനിൽ അടൂർ, ആലപ്പുഴയിൽ എ.എം. ആരിഫ് എം.എൽ.എ, ഐ.ജെ.യു ദേശീയ സമിതി അംഗം ഷാജി ഇടപ്പള്ളി, കോട്ടയത്ത് കെ. സുരേഷ്‌കുറുപ്പ് എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ബിശ്വാസ്, എറണാകുളത്ത് പി.ടി. തോമസ് എം.എൽ.എ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോഷി അറയ്ക്കൽ, തൃശൂരിൽ മുരളി പെരുന്നെല്ലി എം.എൽ.എ, സംസ്ഥാന വൈസ് പ്രസിഡൻറ് ജോഫി ചൊവ്വന്നൂർ, പാലക്കാട് ഐ.ജെ.യു സെക്രട്ടറി ജനറൽ ജി. പ്രഭാകരൻ, സംസ്ഥാന ട്രഷറർ ഇ.എം. ബാബു എന്നിവർ യഥാക്രമം ഉദ്ഘാടനവും സമരസന്ദേശവും നൽകും. 

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും സമരം നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.