നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 751 ഗ്രാം സ്വർണം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാല് യാത്രക്കാരിൽനിന്ന് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. പിടിച്ചെടുത്ത സ്വർണത്തിന് 24.1 ലക്ഷം രൂപ വില വരും.[www.malabarflash.com]
ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശിയുടെ പക്കൽനിന്ന് 3.17 ലക്ഷം രൂപ വിലവരുന്ന 100 ഗ്രാം സ്വർണമാലയും ദോഹയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയുടെ പക്കൽ നിന്ന് 4.51 ലക്ഷം രൂപയുടെ 140 ഗ്രാമിന്റെ രണ്ടു സ്വർണമാലകളും റിയാദിൽനിന്നു വന്ന കോട്ടയം സ്വദേശിയുടെ പക്കനിന്ന് 7.48 ലക്ഷം രൂപയുടെ 232 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണക്കട്ടികളും ദുബായിൽ നിന്നെത്തിയ കർണാടക സ്വദേശിയുടെ പക്കൽനിന്ന് 8.41 ലക്ഷത്തിന്റെ 263 ഗ്രാം സ്വർണത്തകിടും16 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണ നാണയങ്ങളുമാണ് പിടികൂടിയത്.

No comments:
Post a Comment