തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ കളക്ടർ സ്ഥാനത്തു നിന്നു ആർ. ഗിരിജയെ മാറ്റി. പകരം പത്തനംതിട്ട കളക്ടറായി ഡി. ബാലമുരളിയെ നിയമിച്ചു. ജിഎസ്ടി വകുപ്പ് ജോയിന്റ് കമ്മീഷണറായിരുന്നു ബാലമുരളി.[www.malabarflash.com]
ജല വിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസുമായി അഭിപ്രായവ്യത്യാസത്തിലായിരുന്ന ജല അഥോറിറ്റി എംഡി ഷൈനാമോളെയും മാറ്റി. സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് അഡീഷണൽ കമ്മീഷണറായാണു നിയമനം. പകരം ജല അഥോറിറ്റി എംഡിയെ നിയമിച്ചിട്ടില്ല.
ജില്ലാ കളക്ടർമാരും മുതിർന്ന ഐഎഎസുകാരും അടക്കമുള്ളവരെ മാറ്റിനിയമിക്കേണ്ട സാഹചര്യമുണ്ടെങ്കിലും അതു സർക്കാരിന്റെ രണ്ടാം വാർഷികവും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പും പൂർത്തിയായ ശേഷമേ ഉണ്ടാകുകയുള്ളുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. ജില്ലാ തലങ്ങളിലും വകുപ്പു തലങ്ങളിലും സർക്കാരിന്റെ വാർഷിക പരിപാടികൾ നടക്കുന്ന സാഹചര്യത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു.
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ ചുമതലയുള്ള സ്പെഷൽ ഓഫീസറുടെ നിയമനവും ഐഎഎസുകാരുടെ മാറ്റത്തിനൊപ്പം മാത്രമേ ഉണ്ടാകുകയുള്ളു. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ ചുമതല ദേവികുളം സബ് കളക്ടറിൽ നിന്ന് ഒഴിവാക്കി, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനു നൽകാൻ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു.
പത്തനംതിട്ട ജില്ലാ കളക്ടർ ആർ. ഗിരിജയെ മാറ്റണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടതിനു ശേഷം ഇവർ നീണ്ട അവധിയിലായിരുന്നു. തദ്ദേശസ്വയംഭരണ (അർബൻ) വകുപ്പ് അഡീഷണൽ സെക്രട്ടറിയായാണു മാറ്റിനിയമിച്ചത്.

തദ്ദേശസ്വയംഭരണ (അർബൻ) സെക്രട്ടറി ഡോ. ബി. അശോകിനെ പാർലമെന്ററികാര്യ സെക്രട്ടറിയായി നിയമിച്ചു. ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ ഡോ. വിശ്വാസ് മേത്തയെ ആസൂത്രണ സാന്പത്തിക കാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആസൂത്രണ ബോർഡ് മെംബർ സെക്രട്ടറിയുടെ അധികചുമതല കൂടി അദ്ദേഹത്തിനു നൽകും.
No comments:
Post a Comment