കോതമംഗലം: നഗരത്തിലെ ബാർ ഹോട്ടലിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. കുത്തുകുഴി വലിയപാറ പാറപ്പുറം ചാക്കോയുടെ മകൻ ബിനു (28) ആണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
ബിനുവിന്റെ സുഹൃത്തുക്കളായ വലിയപാറ നെടുംഭാഗത്ത് അജേഷ്, തങ്കളം പടിക്കക്കുടി ഷൈജോമോൻ എന്നിവർ കുത്തേറ്റ് കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 11നായിരുന്നു സംഭവം.
കോട്ടയം ഈരാറ്റുപേട്ട ഇരുമാപ്ര പാറശേരിയിൽ സാജൻ സാമുവൽ (40), തൊടുപുഴ ഏഴനെല്ലൂർ കാഞ്ഞിരത്തിങ്കൽ സ്വദേശി മീനച്ചിൽ പൂവരണിയിൽ ബന്ധുവീട്ടിൽ താമസിക്കുന്ന ജിജോ ജോർജ് (32), നേര്യമംഗലം തലക്കോട് അള്ളുങ്കൽ പോഞ്ഞാശേരി മഠത്തുംപടി ജോബിൻ ജോർജ് (21), കൂവള്ളൂർ മണിക്കിണർ സ്വദേശി നെല്ലിക്കുഴിയിൽ താമസിക്കുന്ന ഓലിക്കൽ വീട്ടിൽ ഫൈസൽ ബഷീർ (23), നെല്ലിക്കുഴി കൂമുള്ളുംചാലിൽ രാഹുൽ (മുന്ന-23) എന്നിവരാണ് അറസ്റ്റിലായത്.
മുഖ്യപ്രതി സാജൻ ഉൾപ്പെടെ രണ്ടുപേരെ പാലാ പോലീസും മറ്റ് മൂന്നു പ്രതികളെ കോതമംഗലം പോലീസും ആണ് അറസ്റ്റ് ചെയ്തത്. മരിച്ച ബിനു ഉൾപ്പെടെ മൂന്ന് പേരെയും കുത്തിയതു സാജനാണെന്നു പോലീസ് പറഞ്ഞു. ഇയാളെ മറ്റൊരു കേസിലാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിനുവിനെ കുത്തിയശേഷം സാജനും ജിജോയും പാലായിലേക്കു കടന്നുകളയുകയായിരുന്നു. പോകുന്നവഴി മൂവാറ്റുപുഴയിൽ ഒരാളുടെ സ്വർണമാല പ്രതികൾ കവർന്നു.
പാലായിൽ എത്തിയ പ്രതികൾ ഇരുവരും ചൊവ്വാഴ്ച രാത്രി ഒൻപതിന് ഒലിവ് ബാറിൽ കയറി മദ്യപിച്ചു. ഇതിനിടെ ഇവർ നടത്തിയ പല ക്രിമിനൽ കേസുകളെക്കുറിച്ചും സംസാരിക്കാനിടയായി. സമീപത്ത് മദ്യപിച്ചിരുന്ന യുവാക്കൾ ഇക്കാര്യം കേട്ട് പോലീസിൽ അറിയിച്ചതാണ് പ്രതികളുടെ പെട്ടെന്നുള്ള അറസ്റ്റിൽ എത്തിയത്.
മോഷണക്കേസിൽ പ്രതികളെ പാലാ കോടതിയിൽ ഹാജരാക്കിയശേഷം അവിടെനിന്നു കസ്റ്റഡിയിൽ വാങ്ങി ബിനു കൊലക്കേസിൽ അറസ്റ്റ് രേഖപ്പെടുത്താനാണ് കോതമംഗലം പോലീസിന്റെ തീരുമാനം. ഫൈസലിനേയും ജോബിനിനേയും രാഹുലിനേയും വ്യാഴാഴ്ച കോതമംഗലം കോടതിയിൽ ഹാജരാക്കും.
കത്തിക്കുത്തിന് ഇടയാക്കിയ സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ഷൈജോയും അജേഷും മരിച്ച ബിനുവും കൂടി ബാറിൽ മദ്യപിക്കുകയായിരുന്നു. കഴിഞ്ഞവർഷം തങ്കളം ബസ് സ്റ്റാൻഡിന് സമീപം ആന്റോ എന്ന ബസ് തൊഴിലാളിയെ ജോബിൻ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ആന്റോയുടെ സുഹൃത്തായ ഷൈജോ ജോബിനെതിരേ ബാറിൽവച്ചു വെല്ലുവിളി നടത്തി. ഇതേത്തുടർന്നു പ്രതികളുടെ സംഘം ഷൈജോയെ വെല്ലുവിളിച്ച് പുറത്തിറക്കി കുത്തുകയായിരുന്നു.
കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്നു ഷൈജോയുടെ മൊഴിയെടുത്താലെ കൂടുതൽ വിവരം ലഭിക്കൂവെന്നും പോലീസ് പറഞ്ഞു.ശസ്ത്രക്രിയയ്ക്ക് വിധേയനായി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഷൈജോയിൽനിന്ന് മൊഴിയെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.

No comments:
Post a Comment