പാലാ: കാഷ്മീരിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചതിനു നഷ്ടപരിഹാരമായി പലിശയുൾപ്പെടെ ഒരു കോടി പത്തു ലക്ഷം രൂപ അനുവദിച്ചു.[www.malabarflash.com]
പാലാ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലാണ് ഉത്തരവിട്ടത്. കൂത്താട്ടുകുളം കണ്ടന്താനത്ത് ഉലഹന്നാന്റെ മകൻ ബിനു(36) ആണ് 2014ൽ കാഷ്മീരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
ബിനു ഗൾഫിലാണു ജോലി ചെയ്തിരുന്നത്. കാഷ്മീരിൽ ജോലി ചെയ്യുന്ന ഭാര്യയെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അപകടം.
ബിനു യാത്ര ചെയ്തിരുന്ന സ്കൂട്ടറിൽ മിനിബസിടിച്ചാണ് അപകടമുണ്ടായത്. ബസിന്റെ ഇൻഷ്വറൻസ് കന്പനിയായ ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കന്പനിയോടാണ് ബിനുവിന്റെ അവകാശികൾക്കു നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ നിർദേശിച്ചത്.
ബിനു യാത്ര ചെയ്തിരുന്ന സ്കൂട്ടറിൽ മിനിബസിടിച്ചാണ് അപകടമുണ്ടായത്. ബസിന്റെ ഇൻഷ്വറൻസ് കന്പനിയായ ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കന്പനിയോടാണ് ബിനുവിന്റെ അവകാശികൾക്കു നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ നിർദേശിച്ചത്.
ഹർജിക്കാർക്കു വേണ്ടി അഭിഭാഷകരായ ബിജുമോൻ കല്ലേക്കുളം പൂഞ്ഞാർ, ജോഷി ഏബ്രഹാം തറപ്പിൽ മരങ്ങാട്ടുപിള്ളി എന്നിവർ ഹാജരായി.
No comments:
Post a Comment