Latest News

മാഹിയിൽ വിലാപയാത്രക്കിടെ സംഘർഷം; ബി.ജെ.പി ഓഫിസിന് തീവെച്ചു

കണ്ണൂർ: സി.പി.എം- ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെ മാഹിയിൽ സംഘർഷം തുടരുന്നു. പള്ളൂരിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ബാബുവിൻെറ വിലാപയാത്രക്കിടെ പ്രദേശത്തെ ബി.ജെ.പി ഓഫീസായ മാരാർ മന്ദിരം അക്രമി സംഘം തീവച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.[www.malabarflash.com]

ബി.ജെ.പി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന മാഹി പോലീസിന്‍റെ ജീപ്പും അക്രമി സംഘം അടിച്ചു തകർത്തു. പ്രാദേശിക ബി.െജ.പി നേതാവ് പി.ടി ദേവരാജൻെറ വീടിന് നേരെ ആക്രമണമുണ്ടായി.

ന്യൂ മാഹിയിൽ സി.പി.എമ്മിൻ കൊടിമരം നശിപ്പിച്ച അക്രമികൾ സി.പി.എം പ്രവർത്തകൻെറ പച്ചക്കറിക്കടയും നശിപ്പിച്ചു. കനത്ത പൊലീസ് കാവലിലും മാഹിയിൽ ഇന്ന് അക്രമ സംഭവങ്ങൾ തുടർന്നു. തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട സി.പി.എം നേതാവ് ബാബുവിന്‍റെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.

കണ്ണൂരിലും തലശ്ശേരിയിലും മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നിനു പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാരംഭിച്ച വിലാപയാത്ര നാലിനു മാഹി ഈസ്റ്റ് പള്ളൂരിലെ വീട്ടിലെത്തിയത്.

കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻ കെ.പി. ഷമേജിന്റെ പോസ്റ്റ്മോർട്ടം മനഃപൂർവം വൈകിപ്പിച്ചെന്നാരോപിച്ചു .കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. ഷമേജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വിലാപയാത്രയായി മാഹിയിലേക്കു കൊണ്ടുവരികയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.