Latest News

മലപ്പുറത്ത് വീടിന് തീവച്ച് കുട്ടികളടക്കം ഒന്‍പത് പേരെ കൊല്ലാന്‍ ശ്രമിച്ച സംഭവം: പ്രതി പിടിയില്‍

മലപ്പുറം: മലപ്പുറം വാഴക്കാട് വീടിന് തീവച്ച് ഒന്‍പതംഗ കുടുംബത്തെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതി പിടിയില്‍. ചെറുവായൂര്‍ സ്വദേശി ആലിക്കുട്ടിയാണ് പിടിയിലായത്.[www.malabarflash.com]

അടയ്ക്ക കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ആലിക്കുട്ടി പറഞ്ഞു. തീ പിടിച്ച വീട്ടിലെ ഗൃഹനാഥന്‍ അബൂബക്കറും അടക്ക കച്ചവടക്കാരനാണ്.

വാഴക്കാട് സ്വദേശി അബൂബക്കറിന്റെ വീടിന് ഞായറാഴ്ച രാവിലെയാണ് തീപിടിച്ചത്. സംഭവം കൊലപാതക ശ്രമമാണെന്ന് പിന്നീട് വ്യക്തമായി. വീടിന്റെ ചായ്പിന് സമീപം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.

തീപിടിച്ച വീടിന്റെ ദിശയിലേക്ക് ഒരാള്‍ മണ്ണെണ്ണ ജാറുമായി വരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇതോടെയാണ് സംഭവം കൊലപാതക ശ്രമമാണെന്ന് വ്യക്തമായത്. 

ചായ്പില്‍ നിന്ന് തീയാളി പടര്‍ന്ന മുറിയിലാണ് 3-11 വയസുള്ള കുട്ടികള്‍ ഉറങ്ങിയിരുന്നത്. മുറിയില്‍ പുകയും ചൂടും നിറഞ്ഞതോടെ കുട്ടികള്‍ ചുമച്ച് ഒച്ചവെച്ചു. ശബ്ദം കേട്ട് ഉണര്‍ന്ന മാതാപിതാക്കളാണ് കുട്ടികളെ രക്ഷിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.