നിലമ്പൂർ: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കാമ്പസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ത്രിദിന സഹവാസ ക്യാമ്പിലെ അംഗമായ തൃശ്ശൂർ ചാവക്കാട് മന്ദാലാകുന്ന് സ്വദേശി അജ്മൽ (19) മുങ്ങി മരിച്ചു.[www.malabarflash.com]
കാളികാവ് ഉദിരം പൊയിലിലെ പുഴയിൽ ക്യാമ്പ് അവസാനിച്ച ശേഷം കുളിക്കുന്നതിനിടയിൽ അബന്ധത്തിൽ വീഴുകയായിരുന്നു.
കന്യാകുമാരി നൂറുൽ ഇസ്ലാം എഞ്ചിനിയറിംഗ് കോളേജിലെ ഒന്നാം വർഷ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് വിദ്യാർത്ഥിയാണ് അജ്മൽ.
കന്യാകുമാരി നൂറുൽ ഇസ്ലാം എഞ്ചിനിയറിംഗ് കോളേജിലെ ഒന്നാം വർഷ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് വിദ്യാർത്ഥിയാണ് അജ്മൽ.
കാളികാവിലെ ഉദരം പൊയിലിൽ മൂന്ന് ദിവസങ്ങളിൽ നടന്ന കാമ്പസിലെ സജീവ സാന്നിധ്യമായിരുന്നു അജ്മൽ. പിതാവ് അബൂബക്കർ മലേഷ്യ, മതാവ് ഹസീന, സഹോദരങ്ങൾ മുഹമ്മദ് നാസിഫ്, ഹുസ്ന, ശുഹൈബ്
No comments:
Post a Comment