തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ മേഖല അതിശക്തമായ ന്യൂനമർദമായും തുടർന്നു ചുഴലിക്കാറ്റായും പരിണമിക്കാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.[www.malabarflash.com]
കേരള തീരത്തെ ഇതു ബാധിക്കില്ലെങ്കിലും ന്യൂനമർദ പ്രഭാവത്താൽ ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എഴു മുതൽ 11 വരെ സെന്റിമീറ്റർ കനത്ത മഴയ്ക്കാണു സാധ്യത.
തെക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദമേഖല അടുത്ത 48 മണിക്കൂറിനുള്ളിൽ അതിശക്തമായ ന്യൂനമർദമായും തുടർന്ന് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായും മാറി പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്കു നീങ്ങി ദക്ഷിണ ഒമാൻ-ഉത്തര യെമൻ ഭാഗത്തേക്കു നീങ്ങാനാണു സാധ്യത.
ന്യൂനമർദത്തിന്റെ പ്രഭാവത്താൽ അറബിക്കടലിന്റെ പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ഈ മേഖലകളിലേക്കു പോകരുത്. 26 വരെയാണ് അതിശക്തമായ കാറ്റിനു സാധ്യത. ഇതിനുപുറമെ കടൽ പ്രക്ഷുബ്ധവുമായിരിക്കും. അതിനാൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിനു പോകുന്നവർ ഈ മേഖലകളിലേക്കു പോകരുതെന്നും ജാഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിർദേശം.
ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ അഥോറിറ്റി കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ വരെയാണ് സംസ്ഥാനത്ത്, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.

No comments:
Post a Comment