Latest News

മെകുനു’ ചുഴലിക്കാറ്റായി; സലാലക്ക്​ 570 കിലോമീറ്റർ അകലെ

മസ്​കത്ത്​: അറബിക്കടലിൽ രൂപം കൊണ്ട ‘മെകുനു’ കൊടുങ്കാറ്റ്​ കാറ്റഗറി ഒന്ന്​ വിഭാഗത്തിൽ പെടുന്ന ചുഴലിക്കാറ്റായി മാറിയതായി സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയുടെ കീഴിലുള്ള കാലാവസ്​ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.[www.malabarflash.com] 

നിലവിൽ കാറ്റിന്​ മണിക്കൂറിൽ 135 മുതൽ 117 കിലോ മീറ്റർ വരെയാണ്​ വേഗത. സലാല തീരത്തേക്ക്​ അടുക്കുന്ന ചുഴലിക്കാറ്റ്​ അടുത്ത 36 മണിക്കൂറിനുള്ളിൽ ശക്​തിയാർജിച്ച്​ കാറ്റഗറി രണ്ട്​ വിഭാഗത്തിലേക്ക്​ മാറാൻ സാധ്യതയുണ്ടെന്ന്​ അധികൃതർ അറിയിച്ചു.

കാറ്റി​​ന്റെ  കേന്ദ്രഭാഗം സലാലയിൽനിന്ന്​ 570 കിലോമീറ്റർ ദൂരെയാണ്​ ഉള്ളത്​. ചുഴലിക്കാറ്റി​​ന്റെ ഭാഗമായുള്ള മേഘമേലാപ്പുകൾ സദാ വിലായത്തിൽനിന്ന്​ 80 കിലോമീറ്റർ ദൂരെയാണ്​ ഉള്ളത്​. ചുഴലിക്കാറ്റ്​ ബാധിക്കുമെന്ന്​ കരുതുന്ന ദോഫാർ, അൽ വുസ്​ത ഗവർണറേറ്റുകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്​. രണ്ടു​ ഗവർണറേറ്റുകളിലും വ്യഴാഴ്ച ​ ഒറ്റപ്പെട്ട മഴക്ക്​ സാധ്യതയുണ്ട്​.

കാറ്റ്​ തീരം തൊടുമെന്ന്​ പ്രതീക്ഷിക്കപ്പെടുന്ന വെള്ളി, ശനി ദിവസങ്ങളിൽ ഉയർന്ന വേഗതയിലുള്ള കാറ്റും ഇടിയും മിന്നലോടെയുള്ള കനത്ത മഴയും അനുഭവപ്പെടും. തീരത്ത്​ കടൽ പ്രക്ഷുബ്​ധമായിരിക്കും. തിരമാലകൾ അഞ്ചു മുതൽ എട്ടു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്​​. തെക്കൻ ശർഖിയ മേഖലയിലും കടൽ ​പ്രക്ഷുബ്​ധമായിരിക്കും. ഇവിടെ തിരമാലകൾ മൂന്നുമുതൽ നാലുമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്​.

ഹലാനിയാത്ത്​ ദ്വീപിൽനിന്ന്​ ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. സലാലയിൽ 160 കിലോമീറ്റർ അകലെ സ്​ഥിതിചെയ്യുന്ന ഹലാനിയാത്ത്​ ദ്വീപ്​ ‘മെകുനു’ ചുഴലിക്കാറ്റ്​ രൂക്ഷമായി ബാധിക്കാനിടയുള്ള പ്രദേശമാണ്​. 

സ്വദേശികളെയും ദ്വീപിലെ മറ്റു​ താമസക്കാരെയും ബുധനാഴ്​ച മുതൽ ഒഴിപ്പിക്കാൻ തുടങ്ങിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിനായി റോയൽ എയർഫോഴ്​സി​​​െൻറ നിരവധി ഹെലികോപ്​ടറുകൾ ഉപയോഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.