ചാലക്കുടി: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ചാലക്കുടി റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യയാണ് (33) മരിച്ചത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ലൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
ബുധനാഴ്ച വൈകീട്ട് 3.30നാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്.
സംഭവം നടക്കുമ്പോള്‍ ലൈജുവും സൗമ്യയും ഏക മകന് ഹാരോണുമാണ് (എട്ട്) വീട്ടിലുണ്ടായിരുന്നത്. നേരം വെളുത്തപ്പോള്‍ മുതല്‍ അച്ഛനെയും അമ്മയെയും മകന് കണ്ടിരുന്നില്ല. ഉച്ച കഴിഞ്ഞിട്ടും കിടപ്പുമുറിയുടെ വാതില്‍ തുറക്കാതായതോടെ കുട്ടി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തി കിടപ്പുമുറിയുടെ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോൾ വയറ്റില്‍ കുത്തേറ്റ നിലയിൽ കിടക്കയിലായിരുന്നു സൗമ്യയുടെ മൃതദേഹം. കൈ ഞരമ്പ് മുറിച്ച നിലയില്‍ ലൈജുവിനെയും മുറിയില്‍ കണ്ടു. ഇയാള്‍ മദ്യപിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആളൂര്‍ സ്വദേശിയായ ലൈജുവും കുടുംബവും ചാലക്കുടി റെയില്‍വേ സ്റ്റേഷനടുത്ത് താമസം തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നേയുള്ളൂ. ലൈജുവും സൗമ്യയും സോഫ്റ്റ് വെയര്‍ എൻജിനീയര്‍മാരായിരുന്നു. അമേരിക്കയിലായിരുന്ന ലൈജു ഈയിടെയാണ് നാട്ടില്‍ വന്ന് കൊരട്ടിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ജോലിക്ക് ചേര്‍ന്നത്. സൗമ്യ പാലാരിവട്ടത്തെ ഐ.ടി സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു.
ചാലക്കുടി തച്ചുടപറമ്പില്‍ മല്പ്പാന് ജോസഫിന്റെ മകളാണ്. അയല്‍വാസികള്‍ക്ക് ഇവരെക്കുറിച്ച് കാര്യമായി അറിയില്ല. ലൈജു മദ്യത്തിനടിമപ്പെട്ടിരുന്നതായും ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടാകാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ സഹോദരന്റെ വിവാഹത്തിന് പോകുന്നത് സംബന്ധിച്ച് രണ്ടുപേരും വഴക്കിട്ടതായി പറയുന്നു. ലൈജു വിവാഹത്തില്‍ സംബന്ധിച്ചിരുന്നില്ല. വ്യാഴാഴ്ച സൗമ്യയുടെ പിറന്നാളായിരുന്നു. അത് ആഘോഷിക്കാനുള്ള ഒരുക്കവും നടന്നിരുന്നു. അതിനിടയിലാണ് ദുരന്തം.
ഡിവൈ.എസ്.പി ഷാഹുല്‍ ഹമീദ്, സി.ഐ ഹരിദാസ്, എസ്.ഐ ജയേഷ് ബാലൻ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.

No comments:
Post a Comment