കാസര്‍കോട്: ഭര്‍തൃമതിയെ കാണാതായതായി പരാതി. പെരുമ്പളയിലെ ബദറുദ്ദീന്റെ ഭാര്യ സെലീന (40)യെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായതെന്ന് ബന്ധുക്കള്‍ കാസര്‍കോട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.[www.malabarflash.com]
ഉച്ചയ്ക്ക് വീട്ടില്‍ നിന്നും മകനോടൊപ്പം ഓട്ടോയില്‍ കയറി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പോയതായിരുന്നു. മകനെ അവിടെ ഇറക്കി തിരിച്ചു പോയതായി പറയുന്നു.
ഭര്‍തൃമതി വൈകിട്ടും വീട്ടില്‍ എത്തിയില്ല. ആശുപത്രി പരിസരത്ത് നിന്ന് ഒരു ഓട്ടോയില്‍ കയറി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയിരുന്നതായി പറയുന്നു. പോലീസ് അന്വേഷിച്ചുവരികയാണ്.
No comments:
Post a Comment