കണ്ണൂർ: മാഹി പള്ളൂരിൽ സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബു കൊല്ലപ്പെട്ട കേസിൽ മൂന്നു ബിജെപി പ്രവർത്തകർ അറസ്റ്റിൽ.[www.malabarflash.com]
പാനൂർ ചെണ്ടയാട് സ്വദേശ ജെറിൻ സുരേഷ്, ചൊക്ലി സ്വദേശി പി.കെ. നിജേഷ്, പന്തക്കൽ സ്വദേശി പി.കെ. ശരത് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ജെറിൻ സുരേഷിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് വിവാഹം മുടങ്ങിയിരുന്നു.
കേസിൽ 12 ബിജെപി പ്രവർത്തകരെ ഞായറാഴ്ച ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പള്ളൂർ നടവയൽ റോഡ് ഭാഗത്തെ ബിജെപി പ്രവർത്തകരെയും അനുഭാവികളെയുമാണു പുതുച്ചേരി പോലീസ് ചോദ്യം ചെയ്തത്. ഞായറാഴ്ച വിവാഹം നടക്കേണ്ട ജെറിനെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പള്ളൂർ സ്റ്റേഷനു മുൻപിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

No comments:
Post a Comment