ന്യൂഡല്‍ഹി: സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഡിജെയുടെ കുത്തേറ്റ് മരിച്ചു. ഡി.ജെയോട് പാട്ട് മാറ്റിയിടാന്‍ വിജയ് ദീപ് എന്നയാള്‍ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.[www.malabarflash.com]
സംഭവത്തില്‍ ഡി.ജെ യൂരി എന്നറിയപ്പെടുന്ന ദീപക് ബിഷ്ത്തിനെ പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഒരുപറ്റം സുഹൃത്തുക്കള്‍ക്കൊപ്പം പശിചമ ഡല്‍ഹിയിലെ പഞ്ചാബി ബാഗിലുളള റഫ്താര്‍ നൈറ്റ് ക്ലബില്‍ എത്തിയതായിരുന്നു ഡി.ജെ യൂരി.
ആഘോഷങ്ങള്‍ നടക്കുന്നതിനിടെ വിജയ്, ഡിജെ ദീപക് ബിഷ്ത്തിനോട് മറ്റൊരു ഗാനം പ്ലേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ദീപക് ഇതിന് തയ്യാറായില്ല. തുടര്‍ന്ന് തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയും ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് ദീപക് വിജയ്ദീപിനെ കുത്തുകയുയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവ് തല്‍ക്ഷണം മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവാക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സുഹൃത്തായ പെണ്‍കുട്ടിക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.
തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ ഒരു ജിംനേഷ്യത്തിലെ പരിശീലകനായിരുന്നു കൊല്ലപ്പെട്ട വിജയ്ദീപ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ദീപകിനെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച പുലര്‍ച്ചെ ബുരാരിയിലെ വീട്ടില്‍ നിന്നാണ് ഡിജെയെ പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

No comments:
Post a Comment