Latest News

കല്യാണത്തിന് സദ്യയൊരുക്കാതെ പാചകക്കാരൻ മുങ്ങി; വധുവിന്റെ മാതാപിതാക്കൾ ബോധരഹിതരായി

നെട്ടൂർ: സദ്യ എത്തിക്കാതെ പാചകക്കരൻ മുങ്ങിയത് കല്യാണവീട്ടുകാരെ വെട്ടിലാക്കി. പനങ്ങാട് വർക്കി മെമ്മോറിയൽ ഹാളിലായിരുന്നു ഞായറാഴ്ച കല്യാണം.[www.malabarflash.com] 

എഴുപുന്നയിൽനിന്നുള്ള വരനും പനങ്ങാട്ടുനിന്നുള്ള വധുവും കടവന്ത്രയിലെ ക്ഷേത്രത്തിൽനിന്ന്​ താലികെട്ട് കഴിഞ്ഞ് വീട്ടുകാരോടൊപ്പം രാവിലെ ഹാളിലെത്തി. 11 കഴിഞ്ഞിട്ടും ഭക്ഷണമെത്താതെവന്നപ്പോൾ ​റെസിഡൻറ്​സ്​ അസോസിയേഷൻ പ്രവർത്തകർ കാറ്ററിങ്​ സെന്റററിലെത്തി.

പനങ്ങാട് മുണ്ടേമ്പിള്ളി തയ്യത്ത്ശ്ശേരി സൈജുവായിരുന്നു പെൺവീട്ടുകാരിൽനിന്ന്​ 50,000 രൂപ മുൻകൂർ വാങ്ങി സദ്യ ഏറ്റെടുത്തത്. എന്നാൽ, കാറ്ററിങ്​ സെന്റററിലെത്തിയ റെസിഡൻറ്​സ് അസോസിയേഷൻ പ്രവർത്തകർക്ക് കാര്യം മനസ്സിലായി. സദ്യയൊരുക്കാതെ കാറ്ററിങ്ങുകാരൻ മുങ്ങിയതാണെന്ന്. വിവരമറിഞ്ഞ് വധുവിന്റെ മാതാപിതാക്കൾ ബോധരഹിതരായി.

കാറ്ററിങ്​ കരാറുകാര​​ന്റെ പനങ്ങാട്ടെ സഹായികളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തലേന്ന് രാത്രി പച്ചക്കറികൾ അരിഞ്ഞുവെക്കാൻ പറഞ്ഞതല്ലാതെ തങ്ങൾക്ക് നിർദേശമെന്നും ലഭിച്ചില്ലെന്നും അപകടം അറിഞ്ഞതിനാൽ തങ്ങൾ സ്ഥലം വിട്ടതായും സഹായികൾ പറഞ്ഞു. തുടർന്ന് വിഷയത്തിൽ ഇടപെട്ട പനങ്ങാട് സെൻട്രൽ റെസിഡൻറ്​സ് അസോസിയേഷൻ പ്രവർത്തകർ ഉണർന്നുപ്രവർത്തിച്ചു.

സമീപത്തെ ഹോട്ടലുകൾ, കാറ്ററിങ്​ സെന്റററുകൾ എന്നിവിടങ്ങളിൽനിന്ന്​ കിട്ടാവുന്ന ഭക്ഷണം ശേഖരിച്ചെത്തിച്ചു. മട്ടാഞ്ചേരിയിലെ ഹോട്ടലിൽനിന്ന്​ ചിക്കൻ ബിരിയാണിയും എത്തി. വര​​ന്റെ പാർട്ടിക്ക് മരടിലെ ഹോട്ടലിൽനിന്ന്​ സദ്യയും ഏർപ്പാടാക്കി. വരന്റെ വീട്ടുകാരുടെ സഹകരണം ഏറെ ആശ്വാസമായി. റെസിഡൻറ്​സ് അസോസിയേഷ​​ന്റെ നേതൃത്വത്തിൽ 10 ലക്ഷം രൂപ നഷ്​ടപരിഹാരമാവശ്യപ്പെട്ട് പനങ്ങാട് പോലീസിൽ പരാതിയും നൽകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.