നാദാപുരം: യു.ഡി.എഫ്. അനുകൂല വാട്സാപ്പ് സന്ദേശത്തിന്റെ പേരില്‍ അരൂര്‍ കല്ലുമ്പുറത്ത് പതിനാറുകാരനെ സി.പി.എം. പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി.[www.malabarflash.com]
പരിക്കേറ്റ കുളമുള്ളതില്‍ കൃഷ്ണന്റെ മകന് മലോല്‍ സായന്തിനെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്തു. സായന്തില്നിന്ന് ചൈല്ഡ്ലൈന് അധികൃതര്‍ മൊഴിയെടുത്തു.
വട്ടോളി സംസ്കൃതം ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ സായന്തിന് എസ്.എസ്.എല്‍.സി.ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നു. കെ.എസ്.യു. പ്രവര്‍ത്തകനായ സായന്ത് കല്ലുമ്പുറം മില്‍മാ ബൂത്തിനടുത്ത് നില്ക്കവേ, രണ്ട് സി.പി.എമ്മുകാര്‍ തോളില്‍ കൈയിട്ട് സി.പി.എം. ഓഫീസിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നാണ് പരാതി.
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ടല്ലോ എന്ന് പറഞ്ഞാണ് ഇവര്‍ സമീപിച്ചത്. നേട്ടത്തില്‍ അഭിനന്ദിക്കാനായിരിക്കുമെന്നാണ് കരുതിയതെന്ന് സായന്ത് പറഞ്ഞു. പിന്നീട് വാട്സാപ്പില്‍ പോസ്റ്റിട്ടതെന്തിനെന്നു ചോദിച്ച് മര്‍ദിക്കുകയായിരുന്നുവെന്നും വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സായന്ത് പറയുന്നു.
കഴിഞ്ഞദിവസം കല്ലുമ്പുറത്ത് ലീഗ്-സി.പി.എം. സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സായന്തിനു മര്‍ദനമേല്‍ക്കുന്നത്. സംഭവത്തില്‍ യു.ഡി.എഫ്. പ്രതിഷേധിച്ചു. ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ്, കെ.പി.സി.സി. അംഗം വി.എം. ചന്ദ്രന്, ലീഗ് ജില്ലാ സെക്രട്ടറി കെ.ടി. അബ്ദുറഹിമാന്, ഡി.സി.സി. സെക്രട്ടറി പ്രമോദ് കക്കട്ടില്‍, യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് കമ്മിറ്റി സെക്രട്ടറി വി.പി. ഷൈജിത്ത് ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയില്‍ സായന്തിനെ സന്ദര്‍ശിച്ചു.
അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ്. നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നതായി നേതാക്കള്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയും പുറമേരി മണ്ഡലം കമ്മിറ്റിയും സംഭവത്തില്‍ പ്രതിഷേധിച്ചു.

No comments:
Post a Comment