Latest News

മലപ്പുറത്ത് മുസ് ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: മുസ്‌ലീം ലീഗ് പ്രവര്‍ത്തകന് മലപ്പുറം ഉണ്യാലില്‍ വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. വെട്ടേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.[www.malabarflash.com]

ഉണ്യാലില്‍ കുറച്ചു നാളായി നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി സി.പി.എം പ്രവര്‍ത്തകരാണ് ഹര്‍ഷാദിന്റെ ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു.

കഴിഞ്ഞ ഏപ്രില്‍ 13ന് മുസ്‌ലീം ലീഗ്-സിപിഎം സംഘര്‍ത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഫസലിനും സി.പി.എം പ്രവര്‍ത്തകനായ അന്‍വറിനും പരിക്കേറ്റിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.