ഇൻഡോർ: നാലു മാസം പ്രായമുള്ള കുഞ്ഞിനെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതിക്കു വധശിക്ഷ. മധ്യപ്രദേശിൽ കഴിഞ്ഞ മാസം നടന്ന ക്രൂരകൃത്യത്തിലാണ് പോക്സോ നിയമപ്രകാരം ഇൻഡോർ സെഷൻ കോടതി ശിക്ഷ വിധിച്ചത്. 23 ദിവസത്തെ വിചാരണയ്ക്കു ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്.[www.malabarflash.com]
കുഞ്ഞിന്റെ കൊലപാതകം അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അക്രം ഷെയ്ക് വാദിച്ചു. കരയാൻ മാത്രമറിമാവുന്ന കുഞ്ഞിനോടു പ്രതി ചെയ്തത് മനുഷ്യത്വരഹിതമാണെന്നു സെഷൻസ് ജഡ്ജ് വർഷ ശർമ നിരീക്ഷിച്ചു. ഇതിനുശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്.
ഏപ്രിൽ 20-നാണ് മാതാപിതാക്കൾക്കൊപ്പം ഇൻഡോറിലെ രജ്വാഡ് ഫോർട്ടിനു സമീപത്തെ തെരുവിൽ കിടന്നുറങ്ങിയ കുഞ്ഞിനെ പ്രതി നവീൻ ഗഡ്കെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. കരഞ്ഞതിനെ തുടർന്നാണു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോടു വെളിപ്പെടുത്തിയിരുന്നു.
കുഞ്ഞിന്റെ കുടുംബത്തിനു പരിചയമുള്ള ആളായിരുന്നു നവീൻ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിനു പോലീസ് പ്രതിയെ കണ്ടെത്തിയത്.

No comments:
Post a Comment