ഉദുമ: 50 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കാപ്പില്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖത്തീബ് ഹസൈനാര്‍ മൗലവിക്ക് ജമാഅത്ത് കമ്മിററിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.[www.malabarflash.com]
പരിപാടി ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ പി.കെ. അധ്യക്ഷത വഹിച്ചു. കീഴൂര്‍ മംഗലാപുരം ഖാസി ത്വഖ അഹമ്മദ് മൗലവി മുഖ്യതിഥിയായിരുന്നു.
മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് ഖത്തീബ് മുഹമ്മദ് ജീലാനി ബാഖവി, കാപ്പില്‍ ഇമാം സെയ്ഫുദ്ദീന്‍ സുല്‍ത്താനി, ഗ്രാമ പഞ്ചായത്ത് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍, കോട്ടിക്കുളം ജമാഅത്ത് പ്രസിഡണ്ട് യു.കെ. മുഹമ്മദ് കുഞ്ഞി, കാപ്പില്‍ ജമാഅത്ത് മുന്‍ പ്രസിഡണ്ട് കാപ്പില്‍ കെ.ബി.എം ഷെരീഫ്, ഹാരിഫ് പട്ടേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജമാഅത്ത് സെക്രട്ടറി സിനാന്‍ ടി.എം സ്വാഗതവും, ട്രഷറര്‍ ടി.എം അഷ്‌റഫ് നന്ദിയും പറഞ്ഞു.
No comments:
Post a Comment