രാത്രിയോടെയാണ് അഖിൽ മരിച്ചത്. ബുധനാഴ്ചയാണ് അഖിലിന് നിപ്പാ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചത്. അഖിലിന് രോഗം പകർന്നത് എങ്ങിനെയാണെന്നു വ്യക്തമായിട്ടില്ല.
മരിച്ച മധുസൂദനൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സഹോദരിയെ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് മധുസൂദനനു രോഗം പകർന്നതെന്നാണ് നിഗമനം. കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയർ സുപ്രണ്ടാണ് മധുസൂദനൻ.
No comments:
Post a Comment