തിരുവനന്തപുരം: നിപ്പാ വൈറസിനെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിക്കും മോഹനൻ വൈദ്യർക്കുമെതിരെ പോലീസ് കേസെടുത്തു. തൃത്താല പോലീസാണു കേസ് രജിസ്റ്റർ ചെയ്തത്. സ്വകാര്യ ആയുർവേദ ഡോക്ടർമാരുടെ സംഘടന നൽകിയ പരാതിയിലാണു കേസ്.[www.malabarflash.com]
പ്രകൃതി ചികിത്സകനെന്ന് സ്വയം അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിയും മോഹനനും സമൂഹമാധ്യമങ്ങൾ വഴി അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. നിപ്പാ വൈറസ് എന്നൊരു വൈറസ് ഇല്ലെന്നും മരുന്നുമാഫിയയാണ് ഇതിനു പിന്നിലെന്നുമായിരുന്നു ജേക്കബ് വടക്കഞ്ചേരിയുടെ പ്രചരണം. കീടനാശിനികളോ, ഭക്ഷണത്തിലെ പ്രശ്നമോ ആണ് പേരാന്പ്രയിലുണ്ടായ മരണങ്ങൾക്കു കാരണമെന്നും വടക്കഞ്ചേരി പറയുന്നു.
പേരാന്പ്ര മേഖലയിൽനിന്നു ശേഖരിച്ച വവ്വാൽ കഴിച്ച പഴങ്ങളുടെ ബാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട്, പഴങ്ങൾ തിന്നുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ടാണ് മോഹനൻ ഫേസ്ബുക്കിൽ വ്യാജ പ്രചാരണം നടത്തിയത്. ഈ വീഡിയോകൾക്കു ഫേസ്ബുക്കിൽ വൻ പ്രചാരവുമാണു ലഭിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ ജേക്കബ് വടക്കഞ്ചേരി നടത്തുന്ന അശാസ്ത്രീയ പ്രചരണങ്ങൾക്കെതിരെ ഡോക്ടർമാരുടെ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു. ഇൻഫോ ക്ലിനിക്കിനുവേണ്ടി ഡോ. ജിനേഷ് പി.എസാണു പരാതി നൽകിയത്.

No comments:
Post a Comment