ന്യൂഡൽഹി: ഗർഭിണിയായതിനാൽ ഹാജർ നഷ്ടപ്പെട്ട നിയമവിദ്യാർഥിനിക്ക് പരീക്ഷയെഴുതാനാകില്ലെന്ന് സുപ്രീംകോടതി. ഹാജർ വിഷയത്തിൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിക്കാതിരുന്നതിനെ തുടർന്നാണ് പെണ്‍കുട്ടി സുപ്രീംകോടതിയിലെത്തിയത്.[www.malabarflash.com]
എന്നാൽ, ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാനാകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെയും നിലപാട്. ഡൽഹി സർവകലാശാലയിലെ രണ്ടാംവർഷ എൽഎൽബി വിദ്യാർഥിനിയാണ് പരീക്ഷ എഴുതിക്കണം എന്നാവശ്യപ്പെട്ടു കോടതിയിൽ എത്തിയത്.
അറ്റൻഡൻസ് തീരെ കുറവായതിനാൽ സെമസ്റ്റർ പരീക്ഷ എഴുതുന്നിൽ നിന്നും വിദ്യാർഥിനിയെ സർവകലാശാല വിലക്കിയിരുന്നു. പരീക്ഷ എഴുതാനുള്ള തന്റെ അവകാശം നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഹാജർ നില കുറവായതിനാൽ ഇളവ് അനുവദിക്കാനാകില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.
സുപ്രീംകോടതിയിൽ ജസ്റ്റീസുമാരായ എ.എം ഖാൻവിൽക്കർ, നവീൻ സിൻഹ എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ചിനു മുന്നിലാണ് വിഷയം എത്തിയത്. ഗർഭാനന്തര അനാരോഗ്യം കാരണമാണ് ക്ലാസിൽ ഹാജരാകാൻ കഴിയാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകരായ ആശിഷ് വീർമണിയും ഹിമാംശു ധുപേറും വാദിച്ചു. പക്ഷേ, ഇളവ് നൽകാനാകില്ലെന്നു തന്നെയായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.

No comments:
Post a Comment