കാസര്‍കോട്: കരുണാ നാളില്‍ കാരുണ്യകൈനീട്ടം എന്ന സന്ദേശത്തില്‍ എസ് വൈ എസ് നടത്തുന്ന സാന്ത്വനം റിലീഫ് ഡേ വെളളിയാഴ്ച ആചരിക്കും.എസ് വൈ എസ് സംസ്ഥാന കമ്മറ്റിയുടെ സാന്ത്വനം റിലീഫ്‌നിധിയിലേക്ക് ജില്ലയിലെ യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് വെളളിയാഴ്ച നടക്കുന്ന ഫണ്ട് സമാഹരണത്തില്‍ ആയിരങ്ങള്‍ കാരുണ്യ കൈനീട്ടം നല്‍കി പങ്കാളികളാകും.[www.malabarflash.com]
പള്ളികളും കവലകളും വീടുകളും കേന്ദ്രീകകരിച്ച് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി ഫണ്ട് സമാഹരണം ജനകീയമാക്കും.
ആകസ്മിക ദുരന്തങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നതിനും ചികിത്സ, ഭവന നിര്‍മാണം, വിവാഹ സഹായം തുടങ്ങിയവക്കുമായാണ് വിശുദ്ധ റമസാനില്‍ എസ്‌വൈ എസ് ഫണ്ട് സമാഹരിക്കുന്നത്.
ജില്ലയിലെ 400 യൂനിറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫണ്ട് സമാഹരണം നടക്കുന്നത്.
യൂനിറ്റ്, സര്‍ക്കിള്‍ നേതാക്കള്‍ക്കു പുറമെ അതാതു പ്രദേശത്തെ ജില്ലാ സോണ്‍ ഭാരവാഹികളും വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കും. ജില്ലാതല ഫണ്ട് സമാഹരണ ഉദ്ഘാടനംസംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനിനിര്‍വഹിച്ചു.
യൂനിറ്റ്, സര്‍ക്കിള്‍ നേതാക്കള്‍ക്കു പുറമെ അതാതു പ്രദേശത്തെ ജില്ലാ സോണ്‍ ഭാരവാഹികളും വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കും. ജില്ലാതല ഫണ്ട് സമാഹരണ ഉദ്ഘാടനംസംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനിനിര്‍വഹിച്ചു.
ഫണ്ട് വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുലല്‍ ഉലമ, കേരള മുസ്‌ലിം ജമാഅത്ത് ജമാഅത്ത്, എസ് വൈ എസ്, എസ് എം എ, എസ് ജെ എം, എസ് എസ് എഫ് ജില്ലാ നേതാക്കളായ അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ഹുസൈന്‍ സഅദി കെസി റോഡി, അശ്‌റഫ് സഅദി ആരിക്കാടി, അബ്ദുല്‍ജബ്ബാര്‍ സഖാഫി എന്നിവര്‍ അഭ്യര്‍ഥിച്ചു.
No comments:
Post a Comment