മക്ക: റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച ഗൾഫിലെ പള്ളികൾ വിശ്വാസികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. സൗദിയിലെ മക്ക, മദീന പള്ളികളും യുഎഇയിലടക്കം ഗൾഫിലെ മറ്റു പള്ളികളും പ്രാർഥനാ മുഖരിതമായി. റമസാനിലെ ദിനരാത്രങ്ങളിൽ ഖുർആൻ പാരായണം ചെയ്യാൻ ഇമാമുമാർ ഖുതുബയിൽ ആഹ്വാനം ചെയ്തു.[www.malabarflash.com]
ജനങ്ങൾക്ക് ചിന്തിച്ച് ഗ്രഹിക്കാൻ ഖുർആനിൽ ഉപമകൾ പ്രതിപാദിച്ചിരിക്കുന്നു. അവർ സൂക്ഷ്മതയുള്ളവരായിരിക്കാൻ സുവ്യക്തമായ ഖുർആൻ പാരായണം ചെയ്യേണ്ടതുണ്ട്. മനുഷ്യകുലത്തിന് വഴികാട്ടിയും സത്യാസത്യ വിവേചനത്തിനും സന്മാർഗ ദർശനത്തിനുമുള്ള സുവ്യക്ത ദൃഷ്ടാന്തവുമായി ഖുർആൻ അവതീർണമായ മാസമാണ് റമസാൻ. അത് നോമ്പിന്റെ മാസം കൂടിയാണ്. രണ്ടും മനുഷ്യന് നന്മയിലേയ്ക്കുള്ള വഴി തെളിയിക്കുന്നു. ഖുർആനിൽ കാരുണ്യവും എെശ്വരവുമുണ്ട്– ഇമാമുമാർ പറഞ്ഞു.

മക്ക ഹറമിലും മദീന മസ്ജിദുന്നബവിയിലും വളരെ നേരത്തെ തന്നെ വിശ്വാസികളെത്തി ഇടം പിടിക്കുകയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്തു. ആയിരക്കണക്കിന് പേർ പൊരിവെയിലത്ത് നിന്നാണ് ജുമുഅ നമസ്കാരം നിർവഹിച്ചത്. ഇതിന് ശേഷവും ഒട്ടേറെ പേർ പള്ളികളിൽ സമയം ചെലവഴിച്ചു.
No comments:
Post a Comment