Latest News

പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

ഉദുമ: അര നൂറ്റാണ്ടു പിന്നിടുന്ന പാലക്കുന്ന്ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള  ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി.[www.malabarflash.com]

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അംബിക ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ കെ. കുഞ്ഞിരാമൻ എം എൽ എ അധ്യക്ഷത വഹിച്ചു. സമിതിയുടെ മുൻകാല സാരഥികളെ ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ പൊന്നാടയും പുരസ്‌ക്കരവും നൽകി ആദരിച്ചു.

സുവർണ്ണ ജൂബിലി ആഘോഷത്തിന്റ ഫണ്ട്‌ ഉദ്ഘാടനം സി. എച്ച്. നാരായണന് നൽകി വി. കരുണാകരൻ മംഗളുരു നിർവഹിച്ചു. വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് പി.വി.രാജേന്ദ്രൻ, മുൻ എം എൽ എ കെ.വി. കുഞ്ഞിരാമൻ, പഞ്ചായത്ത്‌ പ്രസിഡണ്ട് കെ. എ. മുഹമ്മദാലി, ജില്ലാ പഞ്ചായത്തു മെമ്പർ കെ.ശ്രീകാന്ത്, കെ. വി. കരുണാകരൻ മാസ്റ്റർ, വി.കരുണാകരൻ, സമിതി ജനറൽ സെക്രട്ടറി പള്ളം നാരായണൻ എന്നിവർ പ്രസംഗിച്ചു.
ഹാജി അബ്ദുൾ അസീസ് അക്കര വിദ്യാഭ്യാസ സമിതി നടത്തുന്ന വായനശാലയിലേക്കു നൂറു പുസ്തകങ്ങൾ യോഗത്തിൽ സംഭാവന ചെയ്യുന്നതായി അറിയിച്ചു

ക്ഷേത്ര മാതൃ സമിതിയുടെ തിരുവാതിര, ഉദുമ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ സംഘനൃത്തം, അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളുടെ മയൂര നൃത്തം, ജനനി അമ്പലത്തറയുടെ നാടൻ കലാമേള എന്നിവയുണ്ടായി.

27ന് കാഞ്ഞിരപ്പള്ളി അമലയുടെ 'മനസാക്ഷിയുള്ള സാക്ഷി'എന്ന നാടകം അവതരിപ്പിക്കു. ജൂണിൽ അപൂർവ്വ ഔഷധ സസ്യങ്ങൾ വെച്ച് പിടിപ്പിക്കൽ, ജൂലായ് മുതൽ സെപ്തംബർ വരെ ആരോഗ്യ മെഡിക്കൽ ക്യാമ്പ്, സാംസ്കാരിക സെമിനാർ, മെഗാ തിരുവാതിര മത്സരം, നിയമ-ബോധവൽക്കരണ പരിപാടി, പൂർവ വിദ്യാർത്ഥി സംഗമം, ഒക്ടോബർ മുതൽ ഡിസംബർ വരെ വിവിധ കായിക മത്സരങ്ങൾ, ജനുവരി മുതൽ മാർച്ച് വരെ അഖിലേന്ത്യ പ്രദർശനം, ഏപ്രിൽ സമാപന സമ്മേളനം, സാംസ്കാരിക ഘോഷയാത്ര, സ്മരണിക പ്രകാശനം എന്നിവ നടക്കും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.