Latest News

കേരളത്തിൽ കൊടുങ്കാറ്റിനും മഴയ്ക്കും സാധ്യത; ആറു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെ, കേരളമടക്കം 10 സംസ്‌ഥാനങ്ങളില്‍ക്കൂടി കൊടുങ്കാറ്റിനു സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. കേരളത്തിലെ ആറു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.[www.malabarflash.com]

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കാറ്റിനൊപ്പം ശക്‌തമായ ഇടിമിന്നലോടെ വ്യാപകമഴയ്‌ക്കും സാധ്യതയുണ്ട്‌. മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്‌. 

അടിയന്തര ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു തയാറായിരിക്കാൻ വിവിധ വകുപ്പുകൾക്കു നിർദേശം നൽകി. കടൽപ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാൽ തീരവാസികൾക്കു സുരക്ഷാ സജ്‌ജീകരണങ്ങൾ ഒരുക്കാൻ ജില്ലാ അധികൃതരോടു നിർദേശിച്ചിട്ടുണ്ട്‌.

അതേസമയം, ഡൽഹിയിലും കേന്ദ്ര തലസ്ഥാന മേഖലയിലും ഇന്നു ശക്തമായ ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫരീദാബാദ്, ബല്ലാഭ്ഗഢ്, ഖുർജ, ഗ്രേറ്റർ നോയിഡ, ബുലന്ദ്ഷർ തുടങ്ങിയ മേഖലകളും ഈ പരിധിയിൽ ഉൾപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ ഉദ്ധരിച്ച് ആഭ്യന്തര വക്താവ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.