പള്ളിക്കര: ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പ് അംഗങ്ങള്‍ ബേക്കല്‍ ഏഞ്ചല്‍സ് യൂണിറ്റിന്റെയും ക്ലീന്‍ പള്ളിക്കര ഗ്രീന്‍ പള്ളിക്കര പഞ്ചായത്ത് മിഷന്റെയും ജില്ലാ ഹൗസ് ബോട്ട് ഓണേര്‍സ് അസോസിയേഷന്റെയും സഹകരണത്തോടെ ബേക്കല്‍ ക്രസന്റ് ബീച്ച് വൃത്തിയാക്കി.[www.malabarflash.com]
പരിപാടി ഡി.ടി.പി.സി സെക്രട്ടറി ബിജു ഉദ്ഘാടനം ചെയ്തു. ബി.ടി എസ് ജി ഗ്രൂപ്പ് അഡ്മിന്‍ സൈഫുദ്ദീന്‍ കളനാട്, ഡി.ടി.പി.സി മാനേജര്‍ സുനില്‍ കുമാര്‍, പള്ളിക്കര പഞ്ചായത്ത് മെമ്പര്‍മാരായ എം.ജി ആയിഷ, ആയിഷ റസാക്ക്, ഹൗസ് ബോട്ട് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.വി രാജേഷ്, ടൂര്‍ ഓപ്പറേറ്റര്‍ മനോജ്, ബി.കെ സലീം, ഫത്താഹ് ആപ്പിള്‍, ബി.കെ.ഷംസു, രാജേഷ് നീലേശ്വരം, അന്‍വര്‍ ചിത്താരി, ഹാറൂണ്‍ ചിത്താരി ബപ്പിടി മുഹമ്മദ് , മുനീര്‍ തമന്ന എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment