ഉദുമ: വേനലവധി ആഹ്ലാദകരമാക്കി കൊട്ടും പാട്ടുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ബേവൂരി നാര്‍ച്ചിക്കുണ്ട് കടപ്പുറത്ത് വിസ്മയലോകം തീര്‍ത്തു.[www.malabarflash.com]
മൈത്രി വായനശാല ആന്റ് ഗ്രന്ഥാലയം മാങ്ങാട് ,സഖി ഉദയമംഗലം ,അനീഷ് ക്ലബ് കണ്ണിയില്‍ ബേവൂരി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ' കൊട്ടും പാട്ടും വിസ്മയലോകവും ' അവധിക്കാല ക്യാമ്പ് കുട്ടികള്‍ക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നുകൊടുത്തു.
ഉദുമ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ നസീം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൈത്രി വായനശാല പ്രസിഡണ്ട് എ. പത്മനാഭന്‍ അംബാ പുരം അധ്യക്ഷത വഹിച്ചു. വേണുഗോപാല്‍ പള്ളം, വേണു അച്ചേരി പ്രസംഗിച്ചു.
വൈകുന്നേരം നടന്ന സമാപന പരിപാടി എച്ച്.കറുവന്‍ ഉദ്ഘാടനം ചെയ്തു. എ.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. അനീഷ് ക്ലബ്ബ് സെക്രട്ടറി അനുദീപ് സ്വാഗതം പറഞ്ഞു. നടനും ട്രാന്‍സ് ജെന്‍ഡറുമായ സ്റ്റീഫന്‍ കണ്ണൂര്‍ മുഖ്യാതിഥിയായിരുന്നു. മോഹനന്‍ മാങ്ങാട് ക്യാമ്പ് അവലോകനം നടത്തി. അബ്ദുല്ലക്കുഞ്ഞി ഉദുമ ,
ബാലകൃഷ്ണന്‍ ബേവൂരി ,വിജയകുമാര്‍ ബേവൂരി, കെ.വി.ഗോപാലന്‍ മാങ്ങാട്, പി.കെ. അബ്ദുല്ല, എച്ച് വേലായുധന്‍, ടി.കെ. ഷുഹൈബ്, സുധാലക്ഷ്മി, മോണിക്ക മോഹന്‍, ജിജിന നാരായണന്‍.പ്രസംഗിച്ചു. ലോഹിതാക്ഷന്‍ മുന്നാട് ക്യാമ്പ് ഡയരക്ടറായിരുന്നു.
തിയേറ്റര്‍ ഗെയിം ,നാടന്‍ പാട്ടുകള്‍ ,ഓര്‍മ്മച്ചെപ്പ് ,കടലറിവ് ,പരിസ്ഥിതി പഠനം ,അഭിനയം എന്നീ മേഖലയിലൂടെ ക്യാമ്പ് സഞ്ചരിച്ചു.
No comments:
Post a Comment