Latest News

'വ്യാജ' പ്രൊഫൈലിലൂടെ പ്രണയം നടിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയില്‍

കണ്ണൂർ: സമൂഹമാധ്യമത്തില്‍ പ്രണയം നടിച്ചു യുവതിയെ തട്ടിക്കൊണ്ടു പോയ പ്രതിയെ പെരിങ്ങോം പോലീസ് പിടികൂടി. മാനന്തവാടി പെരിയ സ്വദേശി മുക്കത്ത് ഹൗസിൽ ബെന്നി ബേബി(39)യാണു പിടിയിലായത്.[www.malabarflash.com]

കൊട്ടാരക്കരയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സമൂഹമാധ്യമത്തിലെ പ്രൊഫൈലിൽ ഒരു എസ്ഐയുടെ ഫൊട്ടോ വച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

ഇയാൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നു കണ്ടെത്തിയിട്ടുണ്ട്. പെരിങ്ങോമിനടുത്തുള്ള പെൺകുട്ടിയാണ് കബളിപ്പിക്കപ്പെട്ടത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.