കാസര്‍കോട്: ചെമ്പിരിക്ക-മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ കൊലപാതക കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും കുടുംബാംഗങ്ങളും എറണാകുളം സിബിഐ ആസ്ഥാനത്ത് ബുധനാഴ്ച സൂചനാ സമരം നടത്തും.[www.malabarflash.com]
ബുധനാഴ്ച രാവിലെ 10 മണിക്കു നടക്കുന്ന സമരം പി.ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. ത്വാഖാ അഹ് മദ് മൗലവി, ഡോ. ഡി. സുരേന്ദ്രനാഥ് തുടങ്ങിയ പണ്ഡിതരും നേതാക്കളും പൗരപ്രമുഖരുമടക്കം സംബന്ധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ഇപ്പോള്‍ നടക്കുന്ന സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. മുന്‍ ധാരണയോടെയുള്ള അന്വേഷണമാണ് ഇപ്പോള്‍ സിബിഐ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പുതിയ അന്വേഷണസംഘത്തെ നിയമിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നു. നിയമപരമായുള്ള പോരാട്ടങ്ങളും തുടരുമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.

No comments:
Post a Comment